വികസന സഭ
സുസ്ഥിരവികസനം സുരക്ഷിതകേരളം ജനകീയ ക്യാമ്പയിന്റെ ഒന്നാം ഘട്ടം സമാപിക്കുന്നത് ഒരു വികസന സഭയോടെയായിരിക്കണം. സുസ്ഥിരവികസനം സുരക്ഷിതകേരളം ക്യാമ്പയിനില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിക്കുക. ലാന്‍ഡ് ബാങ്ക് എന്ന ആശയത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുക, നവകേരള നിര്‍മിതിയെ സംബന്ധിച്ച യു.എന്‍. ഡി.പി. റിപ്പോര്‍ട്ട് ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുക, വികസനത്തിന്റെ സുസ്ഥിരതയെക്കുറിച്ച് ഇതുവരെ ഉയര്‍ന്ന് വന്നിട്ടുള്ള ധാരണകള്‍ നവകേരള നിര്‍മിതിക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക, വികസന ക്യാമ്പയിനില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ പ്രാദേശികമായി ഉപയോഗപ്പെടുത്തുവാന്‍ കഴിയും വിധം പഞ്ചായത്തുതല പദ്ധതികള്‍ രൂപപ്പെടുത്തുകയും അവ നടപ്പാക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുകളില്‍ ഇടപ്പെടുന്നതിനുമുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക് തുടക്കം കുറിക്കുക തുടങ്ങിയവയാണ് വികസനസഭയുടെ ലക്ഷ്യങ്ങള്‍.
നവകേരള നിര്‍മിതി സംബന്ധിച്ച യു.എന്‍.ഡി.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ച് കൊണ്ട് ഡോ. കെ.പി. കണ്ണന് സഭ ഉദ്ഘാടനം ചെയ്യും. ഭൂവിനിയോഗവും ഭൂമിയുടെ ക്രയവിക്രയവും, മാലിന്യ സംസ്കരണവും മണ്ണിന്റെ ഫലഭൂയിഷ്ഠതയും, നിര്‍മാണമേഖല : പരിസ്ഥിതിയും സമ്പദ്ഘടനയും, നവകേരളത്തിലെ വിദ്യാഭ്യാസവും പാഠ്യപദ്ധതിയും, ദുരന്തജാഗ്രത, സവിശേഷ സ്വഭാവമുള്ള പ്രദേശങ്ങള്‍ (വയനാട്,കുട്ടനാട്), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നവനിര്മാണത്തിനുള്ള ജനകീയ പ്രസ്ഥാനവും എന്നീ സമാന്തര സെഷനുകള്‍ ജനസഭയില്‍ ഉണ്ടായിരിക്കുന്നതാണ്. സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി/ധനമന്ത്രി/പ്ലാനിങ്ങ് ബോര്‍ഡ് വൈസ് ചെയര്മാന് എന്നിവരാരെങ്കിലും പങ്കെടുക്കുന്നതാണ്. ശാസ്ത്ര സാേങ്കതിക വിദഗ്ധരും പരിഷത്ത് പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരുമായി 250 ആളുകള്‍ സഭയില്‍ പങ്കെടുക്കും. ഡിസംബര്‍ 15 ന് തിരുവനന്തപുരത്താണ് ജനസഭ നടക്കുന്നത്. അക്കാദമിക ചുമതല-വികസന സബ്കമ്മിറ്റിക്ക്. സംഘാടന ചുമതല-തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കാണ്.