വിജ്ഞാനോത്സവം
കുണ്ടറ skvlps ല്‍ പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തി. വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 22 ന് തിങ്കളാഴ്ച കുണ്ടറ എല്‍.എം.എസ് ആശുപത്രിയിലെ ലാബില്‍ skvlp സ്കൂളിലെ മൂന്നുമുതല്‍ അഞ്ച് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൂക്ഷ്മദര്‍ശിനിയിലൂടെ ഉറുമ്പ്, ഇല, രക്തം എന്നിവയെ കാണിച്ചു. കൂട്ടികള്‍ക്ക് വിജ്ഞാനപ്രദവും ആവേശകരവുമായിരുന്നു ഈ പരിപാടി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നഴ്സുമാര്‍ ലാബ് ടെക്നീഷ്യന്മാര് എന്നിവര്‍ക്കെല്ലാം ഇത് പുതു അനുഭവമായിരുന്നു. അധ്യാപകര്‍, പിടിഎ തുടങ്ങിയവരുടെ സഹകരണം ഈ പരിപാടിക്കുണ്ടായി. എല്ലാ സ്കൂളിലും വിജ്ഞാനോത്സവം നടന്നു. ആശുപത്രി സന്ദര്‍ശനത്തിന് സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഈപ്പന്, മേഖലാപ്രസിഡണ്ട് ചാക്കോ, മറ്റ് അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്കി.