വൈറ്റിലയിലെ നിർദ്ദിഷ്ട ഫ്ളൈ ഓവറിന്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തണം.

0

എറണാകുളം ജില്ല നല്‍കിയ പത്രക്കുറിപ്പ്

എറണാകുളം ജില്ലയിലെ വൈറ്റില ഫ്ലൈ ഓവറിന്റെ പണി 2019 ഓടെ പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ സർക്കാർ പറഞ്ഞെന്ന വാർത്ത എല്ലാ പത്രങ്ങളിലുമുണ്ട്.നാഷണൽ ഹൈവേ 47ലെ ഒരു മേജർ ജങ്ഷനാണ് വൈറ്റില.അടുത്തടുത്ത് രണ്ട് ട്രാഫിക് സിഗ്നൽ പോയിന്റുകളും വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന ഒരു മേജർ ജങ്ഷനാണ് വൈറ്റില.കോട്ടയത്തുനിന്നുമുള്ള മലയോര പ്രദേശങ്ങൾക്ക് എറണാകുളത്തേയ്ക്ക് കടക്കാനുള്ള എൻട്രി പോയിന്റ് ആണ് വൈറ്റില.അതുപോലെ തന്നെ കോതമംഗലം മുതലുള്ള ഹൈറേഞ്ചുകാർക്കും എറണാകുളത്തേയ്ക്കു പോകുവാന്‍ വൈറ്റില കടക്കണം. വടക്കൻ കേരളീയർക്ക് കൊച്ചിയിലേയ്ക്കു കടക്കുവാനും തിരുവനന്തപുരം മുതലായ ടൗണുകളിലേയ്ക്ക് പോകുവാനും തിരിച്ചും വൈറ്റില വഴി പോകണം.കൊച്ചി പോർട്ടിലേയ്ക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ ഭീമമായ ഭാഗവും വൈറ്റില വഴിയാണ്.അതെല്ലാം കൊണ്ടുതന്നെ വൈറ്റിലയിലെ ട്രാഫിക് കുരുക്കൊഴിവാക്കാൻ മാർഗ്ഗങ്ങളാരായുമ്പോൾ വളരെ ശ്രദ്ധിക്കണം.
ജില്ലയിലെ നിലവിലുള്ള മൂന്ന് ഫ്ലൈ ഓവറുകളുടെ അവസ്ഥ പരിശോധിച്ചാൽ ട്രാഫിക്ക് ബ്ലോക്ക് കൂട്ടുവാനല്ലാതെ കുറയ്ക്കുവാനവയൊന്നും ഉപയോഗപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. അതേ രീതിയിലുള്ള ഫ്ലൈ ഓവറല്ല നമുക്കാവശ്യം.അതുകൊണ്ടുതന്നെ വൈറ്റിലയിൽ പണിയാനുദ്ദേശിക്കുന്ന ഫ്ളൈ ഓവറിന്റെ രൂപരേഖയും മറ്റ് അനുബന്ധങ്ങളും പരസ്യപ്പെടുത്തുവാനും അവയൊരു പൊതുചർച്ചയ്ക്ക് വിധേയമാക്കുവാനും തയ്യാറാകണമെന്ന് കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ എറണാകുളം ജില്ലാക്കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *