സമ്മേളനത്തിനുള്ള ചോറിന് ചേറില്‍ പണിതുടങ്ങി

0

2018 മെയ് മാസത്തില്‍ വയനാട്ടിൽ വെച്ച് നടക്കുന്ന സംഘടനയുടെ അൻപത്തിയഞ്ചാം വാർഷികത്തിന് തയ്യാറെടുപ്പുകൾ തുടങ്ങി. സമ്മേളന ദിവസങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനുള്ള അരി കൃഷി ചെയ്ത് ഉണ്ടാക്കാനാണ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അതിന്റെോയടിസ്ഥാനത്തിൽ ജില്ലയിലെ എടവക ഗ്രാമപഞ്ചായത്തിൽ തോണിച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന യുവജന സ്വാശ്രസംഘത്തിന്റെ സഹകരണത്തോടെ തോണിച്ചാൽ ശിവസുബ്രമണ്യൻ മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള അഞ്ചേക്കർ നെൽപാടം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ‌
ജൂലായ് പതിനാറിന് വിത്തിടൽ നടത്തി. പരിപാടിയിൽ ജില്ലാ പ്രസിഡൻറ് പി.സുരേഷ് ബാബു, കേന്ദ്ര നിർവാഹക സമിതിയംഗം പി.വി.സന്തോഷ് മാസ്റ്റർ, മാനന്തവാടി മേഖലാ സെക്രട്ടറി കുഞ്ഞികൃഷ്ണൻ, സ്വാശ്രയ സംഘം സെക്രട്ടറി പി.കെ.ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി.വൽസൻ, തുടങ്ങിയവരും സ്വാശ്രയ സംഘം അംഗങ്ങളും പരിഷത്ത് പ്രവർത്തകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *