സയൻസ് സെന്റർ സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃക- ഡോ. ടി എൻ സീമ
പാലക്കാട്: സയൻസ് സെന്റർ പ്രവർത്തനം സുസ്ഥിര വികസനത്തിന്റെ ജനകീയ മാതൃകയാണന്ന് ഹരിതകേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ കൃഷി രീതി, ഊർജ്ജ സംരക്ഷണം, ജലസുരക്ഷ, മാലിന്യ പരിപാലനം തുടങ്ങിയ മേഖലകളിൽ സയൻസ് സെന്റർ നടത്തി വരുന്ന പ്രവർത്തനങ്ങൾ കേരളത്തിന് ചൂണ്ടിക്കാണിക്കാൻ സാധിക്കുന്ന മാതൃകകളാണ്. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കേരള സമൂഹം എറ്റെടുക്കേണ്ടതാണ് എന്നും തുരുത്തിക്കര സയൻസ് സെന്ററിന്റെ രണ്ടാമത് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അവർ കൂട്ടിച്ചേർത്തു.
ഡോ. എൻ ഷാജി അദ്ധ്യക്ഷനായി. യോഗത്തിൽ കുസാറ്റ് പ്രോ വൈസ് ചാൻസിലർ ഡോ. പി ജി ശങ്കരൻ ശാസ്ത്ര സാംസ്ക്കാരികോത്സവം ഉദ്ഘാടനം ചെയ്തു.സയൻസ് സെന്റർ പ്രതിമാസ വാർത്ത പത്രിക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ പി മുരളിധരൻ പ്രകാശനം ചെയ്തു. സയൻസ് സെന്റർ നിർമ്മിച്ച മൈക്രോ അക്വോപോണിക്സ് യൂണിറ്റിന്റെ വിതരണ ഉദ്ഘാടനം ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ സുജിത് കരുൺ നിർവ്വഹിച്ചു. ഹരിത ഭവന പ്രഖ്യാപനം ണയന്നൂർ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സി കെ റെജി നിർവ്വഹിച്ചു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി മാധവൻ, മുളന്തുരുത്തി റൂറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജോളി പി തോമസ്, എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജയകുമാർ ഗ്രാമപഞ്ചായത്തംഗങ്ങളായ ലിജോ ജോർജ് മഞ്ജു അനിൽകുമാർ, ജെറിൻ ടി ഏലിയാസ്, റീന റെജി, ജോയൽ കെ ജോയ് എന്നിവർ സംസാരിച്ചു
സയൻസ് സെൻറർ എക്സി.ഡയറക്ടർ പി എ തങ്കച്ചൻ റിപ്പോർട്ട് അവതരിപ്പിച്ചു. തുരുത്തിക്കര യൂണിറ്റ് സെക്രട്ടറി പോൾ സി രാജ് സ്വാഗതവും സയൻസ് സെൻറർ ചെയർപേഴ്സൺ എം കെ അനിൽകുമാർ നന്ദിയും രേഖപ്പെടുത്തി.