സര്‍ഗാത്മകതയുടെ വിളംബരമായി ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം
തൃശ്ശൂര്‍ : ജനുവരി 13,14 തിയതികളിലായി കൊടകര ഗവണ്‍മെന്റ് യു.പി സ്കൂളില്‍ വച്ച് നടന്ന തൃശ്ശൂര്‍ ജില്ലാ വിജ്ഞാനോത്സവമായ ജില്ലാ ബാലശാസ്‌ത്ര സര്‍ഗോത്സവം കുട്ടികളുടെ സര്‍ഗാത്മകതയുടെ ഉത്സവമായി മാറി. ശാസ്‌ത്രത്തിന്റെ ഉള്ളടക്കത്തോടെയുള്ള സര്‍ഗാത്മക രചനകള്‍ പരിചയപ്പെടാനും അത്തരം രചനകളില്‍ തങ്ങളുടെ മിടുക്ക് പ്രകടിപ്പിക്കാനും ജില്ലാ സര്‍ഗോത്സവം കുട്ടികള്‍ക്ക് അവസരമൊരുക്കി. സിനിമയുടെ സാങ്കേതികത പരിചയപ്പെട്ടുകൊണ്ട് സിനിമാസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു. സര്‍ഗോത്സവം, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. സുധ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഡോ.കാവുമ്പായി ബാലകൃഷ്ണന്‍, എന്‍.രാജന്‍ (ദേശാഭിമാനി സബ് എഡിറ്റര്‍), കെ.ആര്‍.ചാര്‍ളി (ആകാശവാണി), പി.കെ.ഭരതന്‍ (തിരക്കഥാകൃത്ത്), ബില്‍സാദ്, വര്‍ഗീസ് ആന്റണി, സുഭാഷ് മൂന്നുമുറി, രാജന്‍ നെല്ലായി, പ്രൊഫ.എം.ഹരിദാസ്, പി.ബി.സജീവന്‍ തുടങ്ങിയവര്‍ രണ്ടുദിവസങ്ങളില്‍ നടന്ന വിവധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.