സ്ത്രീ സൗഹൃദ ഇടം പഠനം പൊതു ഇടങ്ങൾ സ്ത്രീ സൗഹൃദമാക്കുക
ചങ്ങനാശേരി: പരിഷത്ത് ചങ്ങനാശേരി മേഖലാ ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ പൊതുഇടങ്ങൾ എത്രമാത്രം സ്ത്രീസൗഹൃദമാണ് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പഠനം പൂർത്തീകരിച്ചു. പഠന റിപ്പോർട്ട് ഫെബ്രു 24 ന് രാവിലെ 10.30 ന് ചങ്ങനാശേരി മുനിസപ്പൽ മിനി ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശിപ്പിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് മെമ്പർ ഡോ.പി.കെ.പത്മകുമാർ ഉദ്ഘാടനംചെയ്തു. പരിഷത്ത് കേന്ദ്ര നിർവാഹകസമിതിയംഗം ജാനമ്മ പഠന റിപ്പോർട്ട് അവതരിപ്പിക്കുകയും റിപ്പോർട്ടിൻമേൽ പ്രതികരിച്ചുകൊണ്ട് ബിൻസി ആന്റണി (CDS ചെയർപേഴ്സൺ), ഹേന ദേവദാസ്(KGNA), ശോഭനാകുമാരി (ജനാധിപത്യ മഹിളാ അസോസിയേഷൻ), ആര്‍.സനൽകുമാർ (ശാസ്ത്രസാഹിത്യ പരിഷത്ത്), അഡ്വ.കെ.പി.പ്രശാന്ത്(ലോയേഴ്സ് യൂണിയൻ) സനോജ് ( ജില്ലാസെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു. ചങ്ങനാശേരി മേഖലാ പ്രസിഡണ്ട് ജി.മോഹൻദാസ് അധ്യക്ഷനായ യോഗത്തിൽ പത്മ സ്വാഗതവും, ഡോ. പ്രമീള നന്ദിയും പ്രകാശിപ്പിച്ചു.