55-ാം വാര്‍ഷികസമ്മേളനം സംഘാടകസമിതി രൂപീകരിച്ചു
കൽപ്പറ്റ : മെയ് 1 മുതൽ 13 വരെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത് 55-ാം സമ്മേളന വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടന്ന സ്വാഗതസംഘ യോഗം ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുരേഷ് താളൂർ ഉദ്ഘാടനം ചെയ്‍തു.
എം.ഐ. ഷാനവാസ് എം.പി, എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്ണൻ, ഒ ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി ഉഷാകുമാരി, സുൽത്താൻ ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് ലത ശശി എന്നിവര്‍ രക്ഷാധികാരികളായും സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ സി.കെ.സഹദേവൻ ചെയർമാനും പ്രൊഫ. കെ ബാലാഗോപാലൻ ജനറൽ കൺവീനറും പരിഷത്ത് ജില്ലാ സെക്രട്ടറി പി ആർ മധുസൂദനൻ ട്രഷററുമായി 251 അംഗ ജനറല്‍ സ്വാഗതസംഘം രൂപീകരിച്ചും.
പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ടി ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ മീരാഭായ്, കേന്ദ്ര നിർവാഹക സമിതി അംഗം ബാലഗോപാലൻ, സെക്രട്ടറി പി ആർ മധുസൂദനൻ, ലോട്ടറി ഏജന്റ്സ് ക്ഷേമ ബോർഡ് ചെയർമാൻ പി ആർ ജയപ്രകാൾ, എം എസ് എസ് ആർ എഫ് ഡയറക്ടർ ഡോ. എം. ബാലകൃഷ്ണൻ, സി ഐ ടി യു ജില്ലാ പ്രസിഡണ്ട് വി വി ബേബി, താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ ബേബി വർഗീസ്, നെൻമേനി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ രാമചന്ദ്രൻ, പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബഹ്മണ്യൻ, ഡോ. ജോസ് ജോർജ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് എ കെ രാജേഷ്, സി കെ ശിവരാമൻ, ഡിഎഡബ്ലിയു.എഫ് ജില്ലാ പ്രസിഡണ്ട് കെ വി മോഹനൻ, മുനിസിപ്പൽ കൗൺസിലർ കെ. റഷീദ്, കെ എസ് ആർ ടി സി എം പ്ലോ യിസ് അസോസിയേഷൻ പ്രസിഡണ്ട് എൻ രാജൻ, കെ ജി ഒ എ ജില്ലാ ട്രഷറർ അബ്ദുൾ സലാം ആസാദ്, കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം വേലായുധൻ, ഡിടിപിസി എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ വി രാജു, വാമദേവൻ കലാലയ, പി കെ. അനൂപ്, കെ. കെ വിശ്വനാഥൻ, വി ജെ ഷാജി, എം ശിവൻപിള്ള, എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് പി സുരേഷ് ബാബു സ്വാഗതവും ടി പി സന്തോഷ് നന്ദിയും പറഞ്ഞു.
വാർഷിക സമ്മേളനത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 600 പ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് അഖിലേന്ത്യാ സെമിനാറുകൾ, ശിൽപശാലകൾ, ശാസ്‌ത്രമേള, 1000 ശാസ്‌ത്രക്ലാസുകൾ, ഗൃഹ സമ്പർക്കപരിപാടി, ജനോൽസവം, ക്യാമ്പസ് കലാജാഥകൾ, ആരോഗ്യ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും.