സംസ്ഥാന വാർഷിക അനുബന്ധ പരിപാടി

സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായ വിദ്യാഭ്യാസ സെമിനാറും സംവാദവും 2025 ഏപ്രിൽ 11ന് തൃത്താല മേഖലയിലെ വാവനൂർ നാഗലശ്ശേരി ഗവ. ഹൈസ്കൂളിൽ വെച്ച്നടന്നു. വൈജ്ഞാനിക രംഗത്ത് കാലത്തിനനനുസരിച്ചുള്ള മാറ്റം വരുത്തുമ്പോൾ ശാസ്ത്ര ചിന്താധാരകൾക്കും മാനവപുരോഗതിക്കും ഊന്നൽ നൽകണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എൻ. ഗണേഷ് പറഞ്ഞു.

      ശിശുവിദ്യാഭ്യാസം എന്ന വിഷയത്തിൽ, സഹജമായ കുട്ടിയുടെ ജിജ്ഞാസയും കൗതുകവും കണിക്കിലെടുത്താവണം ശിശുവിദ്യാഭ്യാസ രംഗത്ത് പരിഷ്കരണം കൊണ്ടുവരേണ്ടതെന്ന്  കെ.ടി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

        തുറന്ന സമീപനമാണ് വെജ്ഞാനിക മേഖലയിൽ നമുക്കാവശ്യം. സ്വകാര്യ ചിന്തകളും, രാഷ്ട്രീയ താത്പര്യങ്ങളും വൈജ്ഞാനിക മേഖലയിൽ സ്വാധീനിക്കാൻ ഇടവരരുതെന്ന് പി.വി. പുരുഷോത്തമൻ പറഞ്ഞു.

      ശിശുവിദ്യാഭ്യാസ രംഗത്ത് പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന വേണമെന്നഭിപ്രായങ്ങൾ, ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സാധ്യതകൾ നാം ഉപയോഗിക്കുന്നില്ലെന്ന പരിഭവവും സംവാദങ്ങളിലുയർന്നു. മോഡേൺ പ്രീസ്കൂൾ മുതൽ ആവശ്യമായ കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും യാഥാർത്ഥ്യമാണെങ്കിലും ശാസ്ത്രീയമായ അക്കാദമിക മാതൃകകൾ നമുക്ക് സൃഷ്ടിച്ചെടുക്കാൻ കഴിയുന്നില്ലെന്ന വസ്തുതയും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

      സംസ്ഥാന വിദ്യാഭ്യാസ സമിതി അംഗം ഒ.എം.ശങ്കരൻ, ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോക്ടർ രാമചന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് കെ.എസ്. സുധീർ ,ജില്ലാസെക്രട്ടറി ഡി.മനോജ്, കൺവീനർ വി.എം. രാജീവ്, തൃത്താല മേഖലാ സെക്രട്ടറി പി.എം. ഹരീശ്വരൻ, പ്രസിഡൻ്റ് എം.വി.രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *