സംസ്ഥാന വാർഷികം അനുബന്ധ പരിപാടികൾ ആരംഭിച്ചു

പട്ടാമ്പി :

2025 മേയ് 9, 10, 11 തീയതികളിൽ പാലക്കാട് വെച്ചു നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ 62 മത് സംസ്ഥാന വാർഷികത്തോടനുബന്ധിച്ച് 22-02 – 2025 ശനിയാഴ്ച പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (RARS ) മണ്ണ് – ജലസംരക്ഷണം , കേരള മാതൃക എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടന്നു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ സെമിനാർ ഉൽഘാടനം ചെയ്തു. പരിഷത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എസ്  സുധീർ അധ്യക്ഷത വഹിച്ച ഉൽഘാടനയോഗത്തിൽ പി. അരവിന്ദാക്ഷൻ , ഡോ. പുരുഷോത്തമൻ (AlCRP Kharif Pulses ) , ഡി. മനോജ് എന്നിവർ പങ്കെടുത്തു . രാമചന്ദ്രൻ സ്വാഗതവും ശാന്തകുമാരി ടീച്ചർ നന്ദിയും പറഞ്ഞു.

    തുടർന്നു നടന്ന സെമിനാറിൽ ഡോ . മൂസ (RARS ) , ഡോ. വി.തുളസി (RARS ), വി. മനോജ് (KSSP) എന്നിവർ യഥാക്രമം ജല സംരക്ഷണം, മണ്ണിൻ്റെ ആരോഗ്യ പരിപാലനം, മാലിന്യ സംസ്കരണം മാറേണ്ട ധാരണകൾ എന്നീ വിഷയങ്ങളിൽ അവതരണം നടത്തി. വി. ഗോപിനാഥ് സെമിനാർ മോഡറേറ്റ് ചെയ്തു.

ശാസ്ത്രീയ കൃഷിരീതികൾ കർഷകർക്ക് പരിചയപ്പെടുത്തുന്ന ഫീൽഡ് സന്ദർശനവും സെമിനാറിൻ്റെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *