99 ദിവസത്തെ പ്രയത്നം
ഒക്ടോബർ 15 മുതൽ നടത്തിയ പ്രയത്നമാണു പദ്ധതിയെ ശ്രദ്ധേയമാക്കിയത്. ഒന്നര കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന തുരുത്തിക്കര ഗ്രാമത്തിലെ മൂന്നുറ്റൻപതിലധികം വീടുകളെയും മാതൃകാ ഗ്രാമത്തിന്റെ ഭാഗമാക്കി. 99 ദിവസം നീണ്ട പ്രവർത്തനങ്ങളാണു ഇതോടെ സമാപിക്കുന്നത്. ആയിരത്തി അറുന്നുറോളം ജനസംഖ്യയുള്ള ഗ്രാമത്തിൽ വീടു സന്ദർശനവും വിവര ശേഖരണവുമായിരുന്നു പ്രഥമ പ്രവർത്തനം. പ്രവർത്തകർ വിവിധ സംഘങ്ങളായി തിരിഞ്ഞു വീടുകളിലെത്തി പദ്ധതിയെക്കുറിച്ചു ബോധ്യപ്പെടുത്തി. തുടർന്നാണു കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയത്. ഒഴിവു സമയങ്ങളെല്ലാം ഓരോ പ്രവർത്തനങ്ങൾക്കായി കണ്ടത്തി. പദ്ധതിക്കു ജനപിന്തുണ കൂടിയതോടെ പ്രവർത്തകരും കൂടി. കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഒട്ടേറെ പരിപാടികളാണു പദ്ധതിയുടെ ഭാഗമായി നടത്തിയത്.