അവശ്യ മരുന്നുകളുടെ വില വർധന: പരിഷത് പ്രതിഷേധ കൂട്ടായ്മ .
കണ്ണൂർ
അവശ്യ മരുന്നുകളുടെ വില വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പരിഷത് ഭവനിൽ നിന്ന് തുടങ്ങിയ പ്രതിഷേധ ജാഥ കാൽടെക്‌സിൽ സമാപിച്ചു. തുടർന്ന് നടന്ന് കൂട്ടായ്മ
ഡോ എസ്എ സരിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി പ്രദീപ് കുമാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി പി വി ദിവാകരൻ, കെഎംഎസ് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് സി എസ് ജയൻ എന്നിവർ സംസാരിച്ചു. മുൻ ജന സെക്രട്ടറി വി.വി ശ്രീനിവാസൻ, ആരോഗ്യ വിഷയ സമിതി കൺവീനർമാരായ കമല സുധാകരൻ, ഹരീദാസൻ , സംസ്ഥാന ട്രഷറർ പി.പി ബാബു, പി.കെ. സുധാകരൻ, വനജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി ആരോഗ്യ വിഷയ സമിതി കൺവീനർ കെ എൻ രവീന്ദ്രനാഥ് സ്വാഗതവും ജില്ലാ ആക്ടിംഗ് സെക്രട്ടറി ബിജു നിടുവാലൂർ നന്ദിയും പറഞ്ഞു.