കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ ശിവരാമപിള്ള അന്തരിച്ചു.
മൃതശരീരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആരോഗ്യവകുപ്പ് മുൻ ഹെൽത്ത് സൂപ്പർവൈസറും ആയിരുന്ന കായംകുളം കണ്ടല്ലൂർ പുതിയവിള വളയക്കകത്ത് ആർ. ശിവരാമപിള്ള അന്തരിച്ചു. 85 വയസായിരുന്നു. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ വൈകിട്ട് 6 15-നായിരുന്നു അന്ത്യം. മൃത ശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കൽ കോളെജിനു കൈമാറി.
സംസ്ഥാന ആരോഗ്യവിഷ സമിതി കൺവീനർ ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രസിഡണ്ട് കായംകുളം മേഖലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ശിവരാമപിള്ള സാറിന് അന്ത്യാഭിവാദ്യങ്ങൾ