ഡിജിറ്റൽ സാക്ഷരത ദ്വിദിന ഇൻസ്ട്രക്ടർ പരിശീലനം വയനാട്ടിൽ പൂർത്തിയായി

0

12 ഒക്ടോബർ 2023

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഐ.ടി ഉപസമിതി വയനാട് ജില്ലാ കൺവീനർ എം.എം ടോമി മാസ്റ്ററുടെ കുറിപ്പ്.

ഡിജിറ്റൽ ഭിന്ന ശേഷി വളരെ വേഗത്തിൽ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അത് ഇല്ലാതാക്കിയാലേ സന്തോഷകരമായ ജീവിതം മാനവരാശിക്ക് സാദ്ധ്യമാകൂ എന്ന തിരിച്ചറിവാണ് അക്ഷരം ഡിജിറ്റൽ സാക്ഷരത പരിപാടിയ്ക്ക് തുടക്കം കുറിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്പ്രേരണയായത്. കഴക്കൂട്ടത്ത് ആരംഭിച്ച പ്രവത്തനം വിവിധ ജില്ലകളിൽ തുടരുന്നുണ്ട്. വയനാട് ജില്ലയിൽ ആദ്യ ക്ലാസ് പുൽപ്പള്ളി പബ്ലിക്ക് ലൈബ്രറിയുമായി സഹകരിച്ച് ആരംഭിച്ചിട്ടുണ്ട്. കൽപ്പറ്റ സൃഷ്ടി ലൈബ്രറി, മാനന്തവാടി തൃശ്ശീലേരി വാക് ലൈബ്രറി എന്നിവിടങ്ങളിലും ഉടനെ ആരംഭിക്കും.

ഡിജിറ്റൽ സാക്ഷരത പരിശീലകർക്കുള്ള പരിശീലനം രണ്ടു ദിവസം ഓൺലൈനായി നടത്തി.”ഡിജിറ്റൽ സാക്ഷരത എന്ത് ? എന്തിന് ?, എങ്ങനെ?” എന്ന വിഷയം പരിഷത്ത് സംസ്ഥാന ഐ.ടി കൺവീനർ അരുൺ രവി യും “ഡിജിറ്റൽ സാക്ഷരത പ്രായോഗിക പ്രവർത്തനങ്ങൾ – കഴക്കൂട്ടം അനുഭവങ്ങളിലൂടെ” എന്ന വിഷയം മാസ്റ്റർ ‘ ട്രെയിനർ അരുൺദാസും അവതരിപ്പിച്ചു.അബ്ദുൾ ഷുക്കൂർ (ചെയർമാൻ ഐ.ടി.ഉപ സമിതി വയനാട്) മോഡറേറ്റർ ആയിരുന്നു. ടി.പി.സന്തോഷ് ( പരിഷത്ത് വയനാട് ജില്ലാ പ്രസിഡന്റ്) ,പി അനിൽ കുമാർ (പരിഷത് വയനാട് ജില്ലാ സെക്രട്ടറി) , എം.എം.ടോമി (കൺവീനർ ഐ .ടി .ഉപസമിതി വയനാട് ), കെ.കെ.സുരേഷ് (വൈസ് ചെയർമാൻ ഐ.ടി ഉപസമിതി വയനാട്), കെ.ടി ശ്രീവത്സൻ സെക്രട്ടറി, പി.സുരേഷ് ബാബു (സംസ്ഥാന നിർവ്വാഹക സമിതി അംഗം ) എo.പി.മത്തായി(കൽപ്പറ്റ മേഖല സെക്രട്ടറി), ജോസഫ് സി .എം (പുൽപ്പള്ളി മേഖല സെക്രട്ടറി) എന്നിവർ ചർച്ചകൾക്ക് നേതൃത്വം നല്കി. പരിശീലനത്തിൽ എഴുപത്തിയൊന്നു പേർ പങ്കെടുത്തു.

ത്രീഡി പ്രിൻറിംഗ് ,ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ നവ സങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി.തുടർ പരിശീലനങ്ങൾ ആഴ്ചയിൽ ഓരോ ദിവസം നടത്താൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *