മലപ്പുറം മേഖലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു

0

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

15/10/2023

മലപ്പുറം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം മേഖല, സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു. 15 ന് ഞായറാഴ്ച മലപ്പുറം പരിഷത്ത് ഭവനിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ മേഖലാ പ്രസിഡന്റുമായ ശ്രീ. അരുൺ കുമാർ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ഇടം, വ്യതിരിക്തത എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.

നീനു പാപ്പൻ, സ്മിത മേലേടത്ത്, സുധീർ മാസ്റ്റർ എന്നിവർ ഗ്രൂപ്പ് ചർച്ച ക്രോഡീകരിച്ച് റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ സെഷനിൽ ജില്ലാ കമ്മിറ്റി അംഗവും IT വിഷയസമിതി കൺവീനറുമായ സുതാര, വിവരസാങ്കേതിക വിദ്യയും പരിഷത്തും എന്ന വിഷയവും ഉച്ചക്ക് ശേഷം നടന്ന മൂന്നാമത്തെ സെഷനിൽ മുൻ ജില്ലാ സെക്രട്ടറിയും ഇപ്പോൾ ജില്ലാ കമ്മിറ്റി അംഗവുമായ വി.ആർ. പ്രമോദ് സുസ്ഥിര വികസനത്തിന്റെ രാഷ്ട്രീയം എന്ന വിഷയവും അവതരിപ്പിച്ചു.

സുരേഷ് ബാബു മാസ്റ്റർ,ഉവൈസ്.ടി,നീനു പാപ്പൻ, എസ്. ഗണേശൻ,വിമലടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.വി.ആർ. പ്രമോദ് സംശയ നിവാരണം നടത്തി.

മേഖല സെക്രട്ടറി സി. രവീന്ദ്രനാഥ് ആസന്ന ഭാവി അവതരിപ്പിച്ചു. പാലസ്തീനു മേൽ ഇസ്റാഈൽ നടത്തുന്ന കടന്നു കയറ്റം അവസാനിപ്പിക്കണമെന്നും മേഖലയിൽ സമാധാനം പുനസ്ഥാപിക്കണമെന്നും ക്യാമ്പ് പ്രമേയം പാസാക്കി.

മേഖല പ്രസിഡന്റ് ശശികുമാർ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിൽ സെക്രട്ടറി സി. രവീന്ദ്രനാഥ് സ്വാഗതവും ട്രഷറർ ബാബു ജൈവകം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *