ശാസ്ത്ര പുസ്തക കലവറനിറയ്ക്കൽ

0

താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് : പ്രസിഡണ്ട് വിജയരാജ് സി.വി. പുസ്തകങ്ങൾ ഏറ്റുവാങ്ങി

കേരള ശാസ്ത്ര സാഹിത്യ പരിഷത് ആലന്തട്ട യൂനിറ്റ് ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്ശാസ്ത്ര പുസ്തകങ്ങൾ സമാഹരിക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള “ശാസ്ത്ര പുസ്തക കലവറനിറയ്ക്കൽ” കാമ്പയിന് ആവേശകരമായ തുടക്കം കുറിച്ചു. ഗ്രന്ഥാലയപരിധിയിൽ നിന്ന് സ്പോൺസർമാരെ കണ്ടെത്തി ശാസ്ത്ര പുസ്തകശേഖരം വിപുലമാക്കാൻ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങളുടെ ആരംഭം കുറിച്ചു 7 സ്പോൺസർമാരിൽ നിന്ന് ശേഖരിച്ച 6000 രൂപയുടെ പുസ്തകങ്ങൾ ഗ്രന്ഥാലയത്തിന് കൈമാറി. ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ താലുക്ക് ലൈബ്രറി കൗൺസിൽ വൈസ് : പ്രസിഡണ്ട് വിജയരാജ് സി.വി. പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥശാല പ്രസിഡണ്ട് എ.എം. ബാലകൃഷ്ണൻ അധ്യക്ഷനായി. കെ. ലക്ഷ്മണൻ സ്വാഗതവും കെ. ജയൻ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പി വി ഷാജികുമാറിൻ്റെ മരണവംശം നോവൽ ചർച്ച നടന്നു. ഒയോളം നാരായണൻ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *