എറണാകുളം ജില്ലാവാർഷിക വാർഷിക സംഘാടക സമിതി രൂപീകരിച്ചു. .

0

പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സോണിയ മുരുകേശൻ ജില്ലാ സമ്മേളന സംഘാടക സമിതി ഉത്ഘാടനം ചെയ്യുന്നു

എറണാകുളം ജില്ലാ വാർഷികം 2025 ഏപ്രിൽ മാസം 12,13 തീയതികളിൽ കോലഞ്ചേരി മേഖലയിലെ പുത്തൻകുരിശ് MGM സ്കൂളിലാണ് നടക്കുന്നത്.  ജില്ലാ വാർഷിക സംഘാടക സമിതി രൂപീകരണയോഗം 26/02/2025 ബുധനാഴ്ച വൈകീട്ട് 4 മണിക്ക് MGM സ്കൂളിൽ ചേർന്നു.

ജില്ലാ പ്രസിഡൻറ് പി.കെ. വാസുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. സോണിയ മുരുകേശൻ സംഘാടകസമിതി രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിഷത്ത് സംസ്ഥാന വികസന ഉപസമിതി കൺവീനർ പി.എ. തങ്കച്ചൻ ആമുഖ പ്രഭാഷണം നടത്തി. സ്വാഗതം മേഖലാ സെകട്ടറി കെ. ആർ പത്മകുമാരി ടീച്ചർ, അനുബന്ധപരിപാടികൾ പ്രൊഫ. പി.ആർ രാഘവൻ, ഹരിത പ്രോട്ടോകോളിനെ സംബന്ധിച്ച് എ.എ. സുരേഷ്, ബഡ്ജറ് അവതരണം വി. എ. വിജയകുമാർ, സംഘാടക സമിതിയുടെ പാനൽ അവതരണം മേഖലാ പ്രസിഡൻറ് പി.കെ. അലി, എന്നിവർ നിർവഹിച്ചു. വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ അശോകൻ, വാർഡ് മെമ്പർ വി.എസ് ബാബു, സി. പി.എം ലോക്കൽ സെക്രട്ടറി എം. എ. വേണു, തിരുവാണിയൂർ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം. എ. രവി, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗം എൻ. ഒ. ബാബു, വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി ഏരിയ പ്രസിഡൻ്റ് വി. പി. പോൾ, സി പി എം കുന്നത്ത് നാട് LC സെക്രട്ടറി എൻ.വി. വാസു, പൂത്തൃക്ക സി. പി. ഐ ലോക്കൽ കമ്മറ്റിയംഗം കെ. കെ. അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വാർഷികത്തിന് ആശംസകൾ പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.പി.ഗീവർഗീസ് ചർച്ചകൾ കോഡീകരിച്ചുകൊണ്ട് സംസാരിച്ചു. യോഗത്തിന് എ. എസ് സജീഷ് നന്ദി പറഞ്ഞു. തുടർന്ന മോഹൻദാസ് മുകുന്ദൻ ശാസ്ത്ര സാങ്കേതികവിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു. വാർഷികത്തിന്റെ അനുബന്ധപരിപാടികളായി ജില്ലാ മേഖലാ പഞ്ചായത്ത് തലങ്ങളിൽ സെമിനാറുകൾ, സഹകരണ മേഖല, സോളർ എനർജി തിദ്ധാന്തവും പ്രയോഗവും, വിഷയാധിഷ്ഠിത പഞ്ചായത്ത്തല വികസന പ്രവർത്തനങ്ങൾ, ശാസ്ത്ര പ്രദർശനം, തിരുവാണിയൂർ പഞ്ചായത്തിൻ്റെ വികസനം, കാർഷികരംഗവും പുത്തൻ സാങ്കേതിക വിദ്യകളും, സംസ്കാരവും ജീവിതവും, വിദ്യാഭ്യാസവും Al സാധ്യതകളും, ഹരിത സ്ഥാപനങ്ങൾ, വിവിധ വിഷയങ്ങളിൽ ശില്പശാലകൾ, ശാസ്ത്രക്ലാസ്സുകൾ, പരിശീലനങ്ങൾ, വീട്ടുമുറ്റ സംവാദ സദസ്സുകൾ, ജീവിത ശൈലിയും ആരോഗ്യവും, ജല സുരക്ഷ ജീവ സുരക്ഷ, കുടിവെള്ള ഗുണമേന്മ പരിശോധന, ഊർജ സംരക്ഷണം, വനിതാസംഗമം, യുവസംഗമം, ബാലോത്സവങ്ങൾ, പഞ്ചായത്ത്തല വിജ്ഞാനോത്സവങ്ങൾ എന്നി പരിപാടികൾ നടത്തുവാൻ തീരൂമാനിച്ചു. ചെയർമാൻ പി. വി. ശ്രീനിജൻ (ബഹു. എം.എൽ.എ കുന്നത്തുനാട്), ജനറർ കൺവീനർ എ. എസ്. സജീഷ് (ജില്ലാ കമ്മറ്റിയംഗം) എന്നിവരുൾപ്പെടുന്ന 98 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ജില്ലാ വാർഷിക സംഘാടക സമിതി രൂപീകരണയോഗം

 

ജില്ലാസമ്മേളനം നടക്കുന്ന M.G.M. ഹൈ സ്കൂൾ

 

ജില്ല സമ്മേളത്തിനു വേണ്ടി നെൽകൃഷി നടക്കുന്ന വെമ്പിളി പാടശേഖരം.

 

യൂണിറ്റ് വാർഷികങ്ങൾ

ആലുവ മേഖല – വാഴക്കുളം യൂണിറ്റ് വാർഷികം 2025 ഫെബ് 23 ഞായർ വൈകിട്ട് ന് വാഴക്കുളം വായനശാല ഹാളിൽ നടന്നു.

 

ആലുവ മേഖല – കടുങ്ങല്ലൂർ യൂണിറ്റ് വാർഷികം 2025 ഫെബ് 23 ഞായറാഴ്ച വൈകിട്ട്  ശ്യാമളയുടെയും ശെൽവന്റെയും വസതിയിൽ നടന്നു.

 

കൂത്താട്ടുകുളം മേഖല – പിറവം യൂണിറ്റ് വാർഷികം.

 

തൃപ്പൂണിത്തുറ മേഖല – എരൂർ നോർത്ത് യൂണിറ്റ് വാർഷികം മേഖലാ പരിഷദ് ഭവനിൽ ഫെബ്രുവരി 26 വൈകുന്നേരം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *