ലോകാരോഗ്യദിനാചരണം – മുഖത്തല മേഖല
ആരോഗ്യ സെമിനാർ മുഖത്തല മേഖല
കൊല്ലം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മുഖത്തല മേഖലയിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.പുന്തല ത്താഴം യുണിറ്റിൽ നടന്ന പരിപാടിയിൽ യുണിറ്റ് പ്രസിഡൻ്റ് സുനിൽകുമാർ അധ്യക്ഷനായിരുന്നു.ജില്ലാ പ്രസിഡൻ്റ് കെ.പ്രസാദ് ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി.
ജില്ലാ സെക്രട്ടറി എൻ മോഹനൻ, മേഖലാ പ്രസിഡന്റ് പ്രൊഫ ഷാനവാസ്, സെക്രട്ടറി ആർ. ബൈജു,ഷീലാബൈജു, എൻ.അംബുജാക്ഷൻ, രജനി, മുരളി, ബാബു നീലാംബരി, സലിം എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. വിക്രമൻ പിള്ള സ്വാഗതവും യൂണിറ്റ് സെക്രട്ടറി ബിജിലി അനിൽ കുമാർ നന്ദിയും പറഞ്ഞു.