24/08/24 തൃശ്ശൂർ
കേരള ശാസ്ത്ര സാഹിത്യ പരിഷതുമായി ദീർഘകാലം പ്രവർത്തിച്ചിരുന്ന അഷ്ടമൂർത്തി തിരുമേനി ആഗസ്റ്റ് 16-ാം തിയ്യതി മരണപ്പെട്ടിരുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആഗസ്റ്റ് 24 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഗ്രാമകം കൾച്ചറൽ അക്കാദമിയിൽ അഷ്ടമൂർത്തി അനുസ്മരണം നടത്തി. വടക്കാഞ്ചേരി മേഖലയും വേലൂർ യൂണിറ്റും സംയുക്തമായി നടത്തിയ ചടങ്ങിൽ മറ്റ് അനുസ്മരണ ചടങ്ങിൽ നിന്നും വിത്യസ്തമായ ഒരു അനുഭവമായിരുന്നു . ഇന്ന് പങ്കെടുത്തവരിൽ ഭൂരിഭാഗവും അദ്ധേഹവുമായി ആത്മബന്ധം ഉള്ളവരായിരുന്നു. അതുകൊണ്ട് തന്നെ ചടങ്ങിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളും അദ്ധേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെച്ചു. മേഖല പ്രസിഡണ്ട് മണി അധികാരി വീട്ടിൽ അധ്യക്ഷത വഹിച്ചു. വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T R ഷോബി അദ്ദേഹത്തെ അനുസ്മരിച്ചു. അദ്ധേഹത്തോടൊപ്പം പ്രവർത്തിച്ച ഫ്രാൻസിസ് മാസ്റ്റർ ,ജോസ് KV, P R മോഹനൻ, വേണുമാസ്റ്റർ, പോൾ സി ജെ, തോമസ് തരകൻ , സദാശിവൻ, വിജയ രാമദാസൻ, വിനീത്, എ.കെ. ശശി, മനേഷ് , പൊതുപ്രവർത്തകരായ N. ബാബു, K N പങ്കജാക്ഷൻ തുടങ്ങിയവർ അനുസ്മരിച്ചു. ചടങ്ങിൽ മേഖല സെക്രട്ടറി നിർമ്മൽകുമാർ സ്വാഗതവും യൂണിറ്റ് സെക്രട്ടറി രാജി അധികാരി വീട്ടിൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed