സുഗതൻ സാറിന് ആദരവോടെ വിട

0

 

കൊല്ലം ജില്ലയിലെ സജീവ പരിഷദ് പ്രവർത്തകനും പ്രഭാഷകനുമായിരുന്ന എം. സുഗതൻ ഇക്കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞു .

    1982-ൽ ഗ്രാമശാസ്ത്ര സമിതിയിലൂടെ പരിഷദ് പ്രവർത്തനപഥത്തിലെത്തിയ സുഗതൻ സാർ 1983 ൽ ജില്ലാ ബാലവേദി കൺവീനെന്ന നിലയിൽ  

പരിഷദ് പ്രവർത്തനങ്ങൾ നന്നായി പഠിക്കാനും ക്ലാസ്സുകളും പ്രഭാഷണങ്ങളും ലളിതവും സുന്ദരവുമാക്കുന്നതിൽ ശ്രദ്ധാലുവായി. 1985-87 കാലയളവിൽ ജില്ലാ സെക്രട്ടറിയായ നുഗതൻ സാർ 1987-88 പ്രവർത്തന വർഷത്തിൽ സംസ്ഥാന ബാല വേദി കൺവീനറെന്ന നിലയിൽ തൻ്റെ പ്രവർത്തന മണ്ഡലം സംസ്ഥാനമാകെ വ്യാപിപ്പിച്ചു. 

      സമ്പൂർണ്ണ സാക്ഷരതായജ്ഞത്തിൽ കരുനാഗപ്പള്ളി പ്രോജക്ടിൽ എ.പി. ഒ ആയും ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ കെ.ആർ. പിയായും പ്രവർത്തിച്ച സുഗതൻ സാർ വിവിധ വർഗ്ഗ ബഹുജന സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു. 

    പഠനവും പ്രവർത്തനവും , ലാളിത്യം , വ്യക്തിബന്ധങ്ങളിലെ നിർമ്മലത എന്നിവ ജീവിതവ്രതമാക്കിയ സുഗതൻ സാറിൻ്റെ അസാന്നിധ്യം ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *