Biotech-KISAN പദ്ധതി നിർവ്വഹണത്തിന് തുടക്കമായി
പാലക്കാട്: ബയോടെക്-കിസാൻ പദ്ധതിയ്ക്ക് പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ നടുപ്പതി-മുട്ടിച്ചിറ നീർത്തടത്തിൽ തുടക്കം കുറിച്ചു. കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് സൃഷ്ടിച്ച പ്രതിസന്ധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മൾ കണ്ടതാണ്. അത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താനുള്ള പ്രാഥമിക ശ്രമങ്ങളുടെ ഭാഗമാണ് ഐ.ആർ.ടി.സിയുടെ കേരളത്തിലുള്ള ഈ ഇടപെടൽ.
കാർഷിക മാലിന്യങ്ങൾ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി സംസ്കരിക്കാൻ ലക്ഷ്യം വച്ചുള്ള പദ്ധതിയുടെ ഉദ്ഘാടനം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ നിർവഹിച്ചു.
കമ്പോസ്റ്റ് യൂണിറ്റിന്റെ നിർമാണോദ്ഘാടനം കർഷകനായ കലാധരൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എസ് ശിവദാസ് അധ്യക്ഷനായി. നീർത്തടസമിതി പ്രസിഡണ്ട് സേതുമാധവൻ, കൃഷി ഓഫീസർ ശ്രീതു പി പ്രേമൻ, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു. ഐആർടിസി പ്രതിനിധി പ്രൊഫ. ബി എം മുസ്തഫ, ആർ സതീഷ്, സിബിൻ കെ കെ, കാവ്യ ജെ, ദർശിനി പി തുടങ്ങിയവർ പദ്ധതിപ്രവർത്തനങ്ങൾ വിശദീകരിച്ചു.
കേന്ദ്രസർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ കേരളത്തിലുള്ള ഹബ്ബായി പ്രവർത്തിച്ചു വരികയാണ് ഐ.ആർ.ടി.സി.