ആകാശം, ബഹിരാകാശം മൊഡ്യൂൾ ജില്ലാതല പരിശീലനം

ജൂലൈ 12 ശനി രാവിലെ 10 മുതൽ ഇടപ്പിള്ളി പരിഷദ്‌ഭവനിൽ വച്ചു ജൂലൈ 21 ചാന്ദ്രദിനത്തെ വരവേൽക്കുന്നതിനായി എറണാകുളം ജില്ലാ ബാലവേദി ഉപസമിതിയുടെ ആഭിമുഖ്യത്തിൽ 5 മുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ‘ആകാശം, ബഹിരാകാശം’ മോഡ്യൂളിന്റെ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പ്രൊഫ. പി ആർ രാഘവൻ മൊഡ്യൂൾ പരിചയപ്പെടുത്തി. കെ കെ ഭാസ്കരൻ മാസ്റ്റർ, എം ആർ വിദ്യാധരൻ എന്നിവർ ലഘു പരീക്ഷണങ്ങൾ പരിശീലിപ്പിച്ചു. ലഘു നാടക രൂപത്തിലുള്ള മൊഡ്യൂൾ ബഹിരാകാശത്തെക്കുറിച്ചുള്ള ഏറെ അറിവുകൾ കുട്ടികൾക്ക് പകരുന്നതാണ്.