ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു
ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിച്ചു
കാഞ്ഞങ്ങാട്
യുവസമിതി ജില്ലാ സബ് കമ്മറ്റി ജില്ലയിലെ കോളേജ് ക്യാമ്പസുകളിൽ ശാസ്ത്ര സമിതിരൂപീകരിക്കുന്നതിൻ്റെ തുടക്കം കുറിച്ചു. പാഠപുസ്തകത്തിൽ നിന്ന് ശാസ്ത്രം വളച്ചൊടിക്കപ്പെടുകയും കപട ശാസ്ത്രം പ്രചരിപ്പിക്കുകയും ചരിത്രം മാറ്റി എഴുതുകയും ചെയ്യുന്ന ഇന്ത്യൻ സാഹചര്യത്തിൽ ക്യാമ്പസുകളിൽ സംവാദത്തിൻ്റെ സാധ്യതകൾ തുറന്നിടുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ഉപസമിതിയുടെ നേതൃത്വത്തിൽ ക്യാമ്പസ് ശാസ്ത്ര സമിതികൾ രൂപീകരണത്തിൻ്റെ ഉദ്ഘാടനം നടന്നു.
മടിക്കൈ മോഡൽ കോളേജ് (IHRD ) കോളേജ് യൂനിയനുമായി സഹകരിച്ച് നടന്ന പരിപാടിയിൽ മുതിർന്ന പരിഷത്ത് പ്രവർത്തകൻ പ്രഫ എം ഗോപാലൻ വിശദീകരണം നടത്തി.
എ.ഐ സാധ്യത സ്മാർട്ട് ഫോണുകളിൽ എന്ന വിഷയത്തിൽ യുവസമിതി ജില്ലാ കൺവീനർ ലിഖിൽസുകുമാരൻ അവതരണം നടത്തി.
ആധുനിക സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ കുട്ടികൾ ചർച്ച ചെയ്യുകയുണ്ടായി.
മറ്റു ക്യാമ്പസുകളിൽ ക്യാമ്പസ് ശാസ്ത്ര സമിതി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ യുവസമിതി ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.