വെള്ളൂർ:   ജനകീയ വായനശാല ഉൽഘാടനം ചെയ്തു .

0

 

ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകനായിരുന്ന ജി. കൈലാസിന്റെ പുസ്തകശേഖരവും , വെള്ളൂർ യൂണിറ്റ് സമാഹരിച്ച പുസ്തകങ്ങളും കൂടി ഉൾക്കൊള്ളിച്ച് വെള്ളൂർ പരിഷത്ത് ഭവനിൽ പ്രവർത്തനം തുടങ്ങുന്ന ജനകീയ വായനശാലയുടെ ഉൽഘാടനം പ്രശസ്ത സാഹിത്യകാരി സീമ സാംബശിവൻ നിർവ്വഹിച്ചു. വായനയുടെ ലോകത്ത് എത്തുന്ന ഓരോ വ്യക്തിക്കും സ്വയം നവീകരിക്കപ്പെടുവാനുള്ള വാതിലുകളാണ് ഇത്തരം വായനശാലകളിലൂടെ തുറന്നു കിട്ടുന്നതെന്ന് സീമ പറഞ്ഞു. പരിഷത്ത്

കോട്ടയം ജില്ലാ കമ്മിറ്റിയംഗം വി.എൻ. മണിയപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ലക്ഷ്മി ആദ്യ പുസ്തകം ഏറ്റുവാങ്ങി. യൂണിറ്റ് സെക്രട്ടറി രാജു. പി. എൻ. സ്വാഗതവും പരിഷത്ത് സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ശ്രീശങ്കർ, നോവലിസ്റ്റ് പ്രദീപ് വെള്ളൂർ , മണി ഐ.സി. എ.കെ. ജോൺ, ബിനോയി വർഗീസ് എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. തുടർന്ന് നടന്ന കവിതാലാപനം , പോസ്റ്റർ രചന , ബഷീർ ക്വിസ് എന്നിവയിൽ വിവിധ സ്കൂൾ വിദ്യാർത്ഥികളും സാഹിത്യ തല്പരരും പങ്കെടുത്തു. യോഗത്തിൽ 

വിജയികൾക്ക് സമ്മാനങ്ങളും ട്രോഫിയും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *