‘ക്യാമ്പസ്‌ ശാസ്ത്ര സമിതി’ തൃശ്ശൂർ ജില്ലാതല ഉദ്ഘാടനം

0

18/07/24 തൃശ്ശൂർ

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ യുവ സമിതിയുടെ ‘ക്യാമ്പസ്‌ ശാസ്ത്ര സമിതി’ ജില്ലാതല ഉദ്ഘാടനം ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ വച്ചു നടന്നു. തൃശ്ശൂർ ജില്ലാ യുവസമിതി കൺവീനർ അമൽ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര കമ്മിറ്റി അംഗം വി ജി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പാൾ ഡോ ഷാജു പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാമ്പസ്‌ ശാസ്ത്ര സമിതി ഭാരവാഹികൾ ആയ ആദിത്യൻ. അതുല്യ പി പി എന്നിവർക്ക് ശാസ്ത്ര കേരളം. ശാസ്ത്രഗതി എന്നിവ നൽകി കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊ. ആൽബർട്ട്, പരിഷത്ത് ചാലക്കുടി മേഖല സെക്രട്ടറി പി രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് പ്രൊ. ജിജു എ മാത്യു ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പഠന നിലവാരം ഉയർത്താം’ എന്ന ക്ലാസ്സ്‌ എടുത്തു. വിദ്യാർത്ഥി കളും അധ്യാപകരും പരിഷത്ത് ജില്ലാ/മേഖല പ്രവർത്തകരും അടക്കം 80 പേരോളം പങ്കെടുത്തു. ക്യാമ്പസ്‌ ശാസ്ത്ര സമിതി കൺവീനർ അതുല്യ പി പി യുടെ നന്ദിയോടെ യോഗം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *