ചാന്ദ്രദിനാചരണ പരിപാടി സംഘടിപ്പിച്ചു
ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ചീക്കല്ലൂർ ജാനകി ദർശന യുറീക്ക ബാലവേദിയുടെയും ദർശന ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവ സംഘടിപ്പിച്ചു.

21 ജൂലൈ 2024
വയനാട്
ചീക്കല്ലൂർ:ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് ജാനകി ദർശന യുറീക്ക ബാലവേദിയുടെയും ദർശന ബാലവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ക്വിസ് മത്സരം, പോസ്റ്റർ രചനാമത്സരം എന്നിവ സംഘടിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി ജില്ലാ കൺവീനർ കെ എ അഭിജിത്ത് ഉദ്ഘാടനം ചെയ്തു. യുറീക്ക ബാലവേദി പ്രസിഡന്റ് ഋതിക ജയകുമാർ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ കണിയാമ്പറ്റ പഞ്ചായത്ത് നേതൃസമിതി കൺവീനർ പി. ബിജു മുഖ്യപ്രഭാഷണം നടത്തി. എസ് ഷീബ, ശ്രീയുക്ത സുനിൽ, ഇ എസ് ഐശ്വര്യ, അവിഷ്ണ എന്നിവർ സംസാരിച്ചു.