ചാന്ദ്രദിനം *കാസ്സിയോപ്പിയ യുറീക്ക ബാലവേദി*ഇരവിപേരൂർ
അപ്പോളോ 16 ന്റെ വിക്ഷേപണവും ചാന്ദ്രനടത്തവും, ലൂക്കയിലെ അമ്പിളിമാമനുമായുള്ള സംഭാഷണം, നാസയുടെ ചൊവ്വ പര്യവേഷണം തുടങ്ങിയ വീഡിയോകൾ പ്രദർശിപ്പിച്ചു.
21/07/2023
പത്തനംതിട്ട: മല്ലപ്പള്ളി മേഖല- യുറീക്ക ബാലവേദി, ഇരവിപേരൂർ ഗവ.യു.പി.സ്കൂളിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. ബാലവേദി കൂട്ടുകാർ തന്നെ സംഘടിപ്പിച്ച പരിപാടിയിൽ ബേബി അനുകൃഷ്ണ അനീഷ് അദ്ധ്യക്ഷയായി. ബേബി ഫിദ എസ് സലാം ചാന്ദ്രദിനസന്ദേശം നൽകി. മാസ്റ്റർ സാവന്ത് കൃഷ്ണ, സിദ്ധാർഥ് സുരേഷ്, ബേബി നിള എസ് നായർ, സുധർമ്മ എന്നിവർ ചിന്ദ്രദിനം ആചരിക്കുന്നതിന്റെ പ്രത്യേകതകൾ വിവരിച്ചു. വിദ്യാസാഗർജി ആശംസകൾ അർപ്പിച്ചു.യോഗത്തിന് ബേബി കാർത്തിക സജി സ്വാഗതവും മാസ്റ്റർ ആദിത്യകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.
സമ്മേളനത്തെത്തുടർന്ന് അപ്പോളോ 16 ന്റെ വിക്ഷേപണവും ചാന്ദ്രനടത്തവും, ലൂക്കയിലെ അമ്പിളിമാമനുമായുള്ള സംഭാഷണം, നാസയുടെ ചൊവ്വ പര്യവേഷണം തുടങ്ങിയ വീഡിയോകൾ പ്രദർശിപ്പിച്ചു.
കുട്ടികൾ നിർമ്മിച്ച പര്യവേഷണ റോക്കറ്റ്, പേടകം എന്നിവയുടെ മോഡലുകൾ ദിനാചരണത്തിനു മാറ്റു കൂട്ടി. തിരുവല്ല ഡയറ്റിലെ അദ്ധ്യാപക വിദ്യാർത്ഥികൾ ശബ്ദക്രമീകരണത്തിനും വീഡിയോ പ്രദർശനത്തിനും വേണ്ട സഹായങ്ങൾ ഒരുക്കി.