ചാന്ദ്രദിനാഘോഷം – പരിഷത്ത് അധ്യാപക പരിശീലനം നടത്തി

0

ചാന്ദ്രദിനത്തോട് അനുബന്ധിച്ച് വിദ്യാലയങ്ങളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നതിന് സഹായകമാവും വിധത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ശാസ്ത്രാവ ബോധസമിതി അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചു.

21 ജൂലൈ 2024

വയനാട്

കൽപ്പറ്റ : ചാന്ദ്രദിനത്തോട് അനുബന്ധിച്ച് വിദ്യാലയങ്ങളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിക്കുന്നതിന് സഹായകമാവും വിധത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ശാസ്ത്രാവ ബോധസമിതി അധ്യാപകർക്കായി പരിശീലനം സംഘടിപ്പിച്ചു. റിട്ട. ഡയറ്റ് പ്രിൻസിപ്പാൾ ടി.വി ഗോപകുമാർ നേതൃത്വം നൽകി. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി പുതുമയാർന്നതും സവിശേഷതയുള്ളതുമായ പരിപാടികൾ കുട്ടികൾക്കായി അവതരിപ്പിക്കാൻ അധ്യാപകർക്ക് ദിശാബോധം പകരുന്ന രീതിയിലായിരുന്നു അവതരണം ജില്ലാ കമ്മിറ്റിയംഗം എം. എം. ടോമി ക്രോഡീകരണവും ഭാവി പ്രവർത്തന രൂപ രേഖയും അവതരിപ്പിച്ചു. ചെയർമാൻ കെ ടി ശ്രീവത്സൻ അധ്യക്ഷത വഹിച്ചു.കൺവീനർ പി ജെ ജോമിഷ് സ്വാഗതം പറഞ്ഞു. യുവസമിതി കൺവീനർ അഭിജിത്ത്  നന്ദി പറഞ്ഞു.

പരിശീലനത്തിൽ 100 പേർ പങ്കെടുത്തു. തുടർപ്രവർത്തനമായി പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ചന്ദ്രദിനാഘോഷവും ചന്ദ്രദിന ക്വിസും സംഘടിപ്പിക്കും. ഓരോ വിദ്യാലയത്തിലെയും യുപി,ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥികളെ വീതം പങ്കെടുപ്പിച്ചു കൊണ്ട് ആഗസ്റ്റ് മൂന്ന് ശനിയാഴ്ച മാനന്തവാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ജില്ലാതല ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നതാണ്.

 

കെ ടി ശ്രീവത്സൻ (ചെയർമാൻ )

94474 43324

പി ജെ ജോമിഷ് ( കൺവീനർ )

9847277396

ശാസ്ത്രാവബോധ സമിതി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Leave a Reply

Your email address will not be published. Required fields are marked *