യുറീക്ക, ശാസ്‌ത്രകേരളം ക്ലാസ്സ്റൂം വായനശാല
എലത്തൂര്‍ : എലത്തൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എലത്തൂര്‍ സിഎംസി ഗേള്‍സ് ഹൈസ്‌കൂളില്‍ യുറീക്ക, ശാസ്‌ത്രകേരളം, ക്ലാസ്സ്റൂം വായനശാല ആരംഭിച്ചു. 17 ക്ലാസ് റൂമുകളിലേയ്‌ക്കും സ്‌കൂള്‍ ലൈബ്രറിക്കും അടുത്ത ഒരു വര്‍ഷത്തേക്കുള്ള മാസികകളാണ് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയത്. പ്രൊഫ.കെ.പാപ്പൂട്ടി ഉദ്‌ഘാടനം നിര്‍വഹിച്ചു. ടി.പി.സുധാകരന്‍, വി.ടി.നാസര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി.പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഹെഡ് മിസ്‌ട്രസ് പി.ഗീതടീച്ചര്‍ സ്വാഗതവും വിഭൂതികൃഷ്‌ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പാപ്പൂട്ടി മാഷുടെ നേതൃത്വത്തില്‍ ‘മാഷോട് ചോദിക്കാം’ എന്ന പരിപാടി നടന്നു.