കോഴിക്കോട് ജില്ലാ സമ്മേളനം നാദാപുരത്ത്
നാദാപുരം : ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ സമ്മേളനം 2017 ഏപ്രിൽ 8,9 തിയതികളിൽ നാദാപുരം മേഖലയിലെ കല്ലാച്ചിയിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിർവാഹകസമിതി അംഗം മണലിൽ മോഹനൻ, ജില്ലാ-കമ്മിറ്റി അംഗം വി.കെ.ചന്ദ്രൻ, മേഖലാ പ്രസിഡന്റ് എം.പി.ഗംഗാധരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ധനസമാഹരണത്തിനുള്ള പണക്കുടുക്കയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.ചന്തു മാസ്റ്റർ മേഖലാ പരിസരവിഷയസമിതി ചെയർമാൻ എ.കെ.പീതാംബരൻ മാസ്റ്റർക്കു നൽകി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാഹിന കുന്നത്ത്, റീന.ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ദാമു മാസ്റ്റർ, അഡ്വ. കെ.എം.രഘുനാഥ്, ബീന അണിയാരീമ്മൽ, നിഷാമനോജ്, സി.പി.ഐ(എം) ഏരിയാ സെക്രട്ടറി പി.പി.ചാത്തു തുടങ്ങിയവർ ആശംസകളർപ്പിച്ചു. സമ്മേളനത്തിനാവശ്യമായ അരിയും പച്ചക്കറിയും മേഖലയിലെ വിവിധ യൂണിറ്റുകളിൽ ഉത്പാദിപ്പിക്കും. കുമ്മങ്കോട് യൂനിറ്റിൽ ഒന്നര ഏക്കറിൽ നെൽകൃഷി നടന്നു വരുന്നു. ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി നാദാപുരം ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. സമ്മേളനം പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായിരിക്കും. പഴയ പ്രവർത്തകരുടെ സംഗമം, പരിഷത്ത് കുടുംബ സംഗമം, ബാലോത്സവം, യുവസംഗമം, പുസ്തകോത്സവം, ചലച്ചിത്രോത്സവം, അംഗനവാടി വർക്കർമാരുടെ ശിൽപശാല തുടങ്ങിയ പരിപാടികൾ സമ്മേളനത്തിന്റെ അനുബന്ധമായി നടക്കും. ഭാരവാഹികൾ: മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ.കെ.വിജയൻ (രക്ഷാധികാരികൾ), സി.എച്ച്.ബാലകൃഷ്ണൻ(ചെയർമാൻ), സഫീറ മൂന്നാംകുനി, വി.പി.കുഞ്ഞിക്കൃഷ്ണൻ, അഡ്വ.എ.സജീവൻ, രജീന്ദ്രൻ കപ്പള്ളി, സി.പി.ശശി(വൈസ് ചെയർമാന്‍), പി.കെ.അശോകൻ(ജനറൽകൺവീനർ), വി.കെ.ചന്ദ്രൻ, എൻ.ടി.ഹരിദാസൻ(കൺവീനർമാർ), പി.ശ്രീധരൻ(ട്രഷറർ). വിവിധ സബ്‌കമ്മിറ്റികൾ ഉൾക്കൊള്ളുന്ന 250 അംഗ സ്വാഗതസംഘം രൂപീകരിക്കപ്പെട്ടു.