ഡെയഞ്ച വിത്ത് വിതരണം
നെൽകർഷകർക്ക് 2450 കിലോ ഡെയഞ്ച വിത്തുകൾ വിതരണം ചെയ്തു.
പാലക്കാട്: ഐ.ആർ.ടി.സി നബാർഡ് KFW സോയിൽ പദ്ധതിയുടെ ഭാഗ മായി അഞ്ചാം മൈൽ നീർത്തടത്തിലെ നെൽകർഷകർക്ക് 2450 കിലോ ഡെയഞ്ച വിത്തുകൾ വിതരണം ചെയ്തു. വളച്ചെടി എന്നറിയപ്പെടുന്ന ഇവ നെൽ കൃഷിക്ക് മുമ്പ് മണ്ണിലെ നൈട്രജന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മണ്ണ് ജല സംരക്ഷണത്തിലൂടെ കാലാവസ്ഥാമാറ്റത്തെ ചെറുക്കാനുള്ള വിവിധ പ്രവർത്തനങ്ങളാണ് പാലക്കാട് ജില്ലയിലെ എട്ട് നീർത്തടങ്ങളിലായി ഐ.ആർ.ടി.സി നടപ്പാക്കി കൊണ്ടിരിക്കുന്നത്.