കണ്ണൂർ ജില്ലാ വാർഷിക സമ്മേളനം  അനുബന്ധ പരിപാടികൾ ആരംഭിച്ചു.

0

കണ്ണൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ കണ്ണൂർ ജില്ലാ സമ്മേളനം ഏപ്രിൽ 17, 18 തീയ്യതികളിൽ ചെറുതാഴം GHSS ൽ വെച്ച് നടക്കും.സമ്മേളനത്തിൻ്റെ അനുബന്ധപരിപാടികളുടെ ഉൽഘാടനം കുളപ്പുറത്ത് വെച്ച് നടന്നു.

       സ്തനാർബുദ – ഗർഭാശയ കാൻസർ ” ബോധവൽക്കരണ ക്ലാസ്സിൻ്റെ ഔദ്യോഗിക ഉത്ഘാടനം മാർച്ച് 6 ന് വൈകുന്നേരം കുളപ്പുറത്ത് വെച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. സൈറു ഫിലിപ്പ് നിർവ്വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. ടി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് Deputy RMO ഡോ .സരിൻ കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോ. മായമോൾ, ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ  എം. ദിവാകരൻ,  ജയശ്രീ ടീച്ചർ, കുളപ്പുറം വായനശാലാ പ്രസിഡൻ്റ് വി.വി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. വായനശാലയുടെ വനിതാ സബ്കമ്മറ്റി കൺവീനർ പി. പ്രീത സ്വാഗതവും പരിഷത്ത് മേഖലാ കമ്മറ്റി അംഗം പ്രസാദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

 തുടർന്ന് കുളപ്പുറത്ത് 12 ക്ലസ്റ്ററുകളിലായി  ഡോ. അതുലിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. നാൽപ്പതിലധികം MBBS വിദ്യാർത്ഥികൾ പങ്കാളികളായ വിവിധ ക്ലസ്റ്ററുകളിലായി അഞ്ഞൂറിലധികം സ്ത്രീകൾ പങ്കെടുത്തു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മെഡിക്കൽ കോളേജ് യൂണിറ്റ് യുവസമിതി “MEDICON” പ്രവർത്തകർക്കൊപ്പം മെഡിക്കോൺ കൺവീനർ ഡോ. ആദിത്യ, ചെയർപേഴ്സൺ ഡോ. ആവണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

7-3.25 ന് കുളപ്പുറത്ത് നിന്നും വാഹന സൗകര്യമേർപ്പെടുത്തി കൊണ്ട് ഗവ. മെഡിക്കൽ കോളേജിൽ വെച്ച് നടന്ന സ്തനാർബുദ – ഗർഭാശയ ഗള കാൻസർ പരിശോധനയിൽ നൂറിലധികം പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed