വെഞ്ഞാറമൂട് മേഖല വാർഷികം
കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കുക
വെഞ്ഞാറമൂട് :കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖല വാർഷികം 2025 മാർച്ച് 1, 2 തീയതികളിലായി കോലിയക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ നടന്നു.മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. ലേഖകുമാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ സിന്ധു. എൽ, വിജയകുമാരി എന്നിവർ ആശംസകൾ അറിയിച്ചു. മേഖലാ പ്രസിഡണ്ട് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി ആർ .ജയകുമാർ സ്വാഗതവും സ്വാഗതസംഘം കൺവീനർ പൂലന്തറ മണികണ്ഠൻ നന്ദിയും പ്രകാശിപ്പിച്ചു.
ഉദ്ഘാടന സെമിനാറിൽ ‘ആനുകാലിക വെല്ലുവിളികളും പരിഷത്തിന്റെ കടമകളും’ എന്ന വിഷയം മുൻ ജനറൽ സെക്രട്ടറി എൻ. ജഗജീവൻ അവതരിപ്പിച്ചു.
പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി ആർ. ജയകുമാർ പ്രവർത്തന റിപ്പോർട്ടും, മേഖല ട്രഷറർ നൗഷാദ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
രണ്ടാം ദിവസം നിർമ്മിത ബുദ്ധി പ്രതീക്ഷകളും ആശങ്കകളും എന്ന വിഷയം പരിഷത്തിന്റെ കേന്ദ്രനിർവാഹ സമിതി അംഗം അരുൺ രവി അവതരിപ്പിച്ചു. ജില്ലാ ഐ.റ്റി. കൺവീനർ കാര്യവട്ടം മണികണ്ഠൻ സംഘടന രേഖ അവതരണം നടത്തി.
‘കേരള നിയമസഭയുടെ പരിഗണനയിലുള്ള അന്ധവിശ്വാസ ചൂഷണ നിരോധന നിയമം അടിയന്തരമായി പാസാക്കുക’ എന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.ജില്ലാ വിദ്യാദ്യാസ വിഷയ സമിതി കൺവീനർ അനിൽ നാരായണര് ഭാവി പരിപാടികൾ അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റിയംഗം ടി. മുരളീധരൻ നായർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. 17 അംഗ മേഖല കമ്മിറ്റിയെയും ജെൻഡർ വിഷയ സമിതിയെയും തെരഞ്ഞെടുത്തു.
നിയുക്ത മേഖല ഭാരവാഹികൾ
പ്രസിഡൻ്റ് -എം .രാധാകൃഷ്ണൻ
വൈസ് പ്രസിഡൻ്റ് -പുഷ്പകുമാരി ടീച്ചർ
സെക്രട്ടറി
ആർ. ജയകുമാർ
ജോ: സെക്രട്ടറി -വേണുഗോപാൽ
ട്രഷറർ
വിപിന ചന്ദ്രൻ
വിഷയ സമിതി കൺവീനർമാർ
ജെൻഡർ- രജിത,
വിദ്യാഭ്യാസം – വേണുഗോപാൽ,
ആരോഗ്യം- ശരത് ചന്ദ്രൻ,
പരിസരം- ഗോപു ആർ എസ്
ഉപസമിതി കൺവീനർമാർ
ബാലവേദി- അനൂപ്. ജി .കൃഷ്ണൻ,
യുവസമിതി- സഹീർ,
മാസിക- അജയ് എസ്. നായർ