“ഇക്കോ വൈബ്സ് ’24 പരിസ്ഥിതി ചിന്തകൾ” – ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു
കോഴിക്കോട് : 2024 ഒക്ടോബർ 12, 13 തീയ്യതികളിൽ മടപ്പള്ളിയിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സംസ്ഥാന പ്രവർത്തക ക്യാമ്പിന് അനുബന്ധമായി ഡോ.എ അച്യുതൻ എൻഡോവ്മെൻ്റ് പരിപാടിയായി പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നു.കേരളത്തിലെ കാലാവസ്ഥാ മാറ്റവും പ്രകൃതി ദുരന്തങ്ങളും എന്ന വിഷയത്തെ ആധാരമാക്കി “ഇക്കോ വൈബ്സ് ’24 പരിസ്ഥിതി ചിന്തകൾ” എന്ന പേരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാകമ്മറ്റിയും പരിഷത്ത് ജില്ലാ പരിസര വിഷയസമിതിയുമാണ് പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുന്നത്. പേരാമ്പ്രയിലേയും സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങളായ സി കെ ജി എം ഗവ: കോളജ് പേരാമ്പ്ര, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എജ്യുക്കേഷൻ സെൻ്റർ ചക്കിട്ടപാറ, മദർ തെരേസ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പേരാമ്പ്ര, കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജ്യണൽ സ്റ്റഡി സെൻ്റർ ചാലിക്കര എന്നിവയുടെ സഹകരണം ഈ സെമിനാറിനുണ്ടെന്നത് ഈ പരിപാടിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
2024 ഒക്ടോബര്‍ 4 വെളളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ പേരാമ്പ്ര വി വി ദക്ഷിണാമൂര്‍ത്തി ടൗൺ ഹാളിലാണ് സെമിനാര്‍. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ എൻ.പി. ബാബു അധ്യക്ഷനാവുന്ന ചടങ്ങില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പരിസ്ഥിതിയുമായി ബന്ധപ്പെട്ട 5 വിഷയങ്ങളില്‍ ഈ രംഗത്തെ വിദഗ്ദ്ധർ സെമിനാറിൽ അവതരണങ്ങള്‍ നടത്തും. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും പശ്ചിമഘട്ട സംരക്ഷണവും – പ്രൊഫ: ടി.പി കുഞ്ഞികണ്ണന്‍, : ദുരന്തനിവാരണത്തിൽ ഭൗമശാസ്ത്രത്തിൻ്റെ പങ്ക് – ഡോ.ബ്രിജേഷ് വി. കെ, കാലാവസ്ഥാ പ്രവചനത്തിലെ കാലാനുസൃതമായ മാറ്റങ്ങൾ – വിഷ്ണുദാസ് സി. കെ, ഉരുൾപൊട്ടൽ പ്രതിഭാസം -സാങ്കേതിക വിശകലനം – അബ്ദുൽ ഹമീദ്.ഇ, പ്രകൃതി ദുരന്തങ്ങളും ഭൂവിനിയോഗ രീതിയും – ഡോ. ടി. ആർ സുമ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും. സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി രജിസ്ട്രേഷന്‍ ലിങ്ക് ചേര്‍ക്കുന്നു. https://forms.gle/m7dPQ6JA3KLGgxer8
വിശദവിവരങ്ങല്‍ക്ക് 85929464408(ടി.സുരേഷ്),9048959571 (ഹരീഷ് ഹര്‍ഷ).