ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാതല വിദ്യാഭ്യാസ സെമിനാർ

0

വടകര:കേരളം മുന്നോട്ടുവെക്കുന്ന വിദ്യാഭ്യാസലക്ഷ്യങ്ങൾ നേടാൻ സഹായകരമല്ലാത്ത പരീക്ഷാപരിഷ്‌കാരങ്ങൾ നടപ്പിലാക്കരുതെന്ന് ശാസ്ത്രസാഹിത്യപരിഷത്ത് വടകരയിൽ സംഘടിപ്പിച്ച ജില്ലാവിദ്യാഭ്യാസസെമിനാർ സർക്കാരിനോട് ആവശ്യപ്പെട്ടു.

എട്ടാം ക്ലാസ്സുമുതൽ എല്ലാവിഷയങ്ങളുടെയും എഴുത്തുപരീക്ഷയിൽ മിനിമം മുപ്പതുശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളെ തോൽപ്പിക്കാനുള്ള തീരുമാനം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ മുഖ്യധാരയിൽ നിന്ന് പുറന്തള്ളപ്പെടാൻ കാരണമാകുമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സെമിനാർ കെ.ടി.രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു‌. വടകര നഗരസഭ വൈസ്ചെയർമാൻ പി.കെ.സതീശൻ അധ്യക്ഷനായി. സംസ്ഥാന വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ഡോ.എം.വി.ഗംഗാധരൻ വിഷയാവതരണം നടത്തി. കെ.എസ്.ടി.എ സംസ്ഥാനകമ്മിറ്റിയംഗം സജീഷ് നാരായണൻ, പരിഷത്ത് കേന്ദ്ര നിർവാഹകസമിതിയംഗം എസ്.യമുന എന്നിവർ സംസാരിച്ചു .തുടർന്ന് നടന്ന ചർച്ചയിൽ ഡോ.ശശികുമാർ പുറമേരി, ഡോ.എം.വി.തോമസ്, പി.സതീശൻ, ടി.കെ.രേഷ്‌മ, പി.എസ്.ബിന്ദുമോൾ, ടി.വി.സജേഷ്, കെ.സുനിൽ തുടങ്ങിയവർ പങ്കെടുത്തു.വി.കെ.ചന്ദ്രൻ സ്വാഗതവും കെ.വി.വത്സലൻ നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed