കളിയും, ചിരിയും, ശാസ്ത്രചിന്തകളുമായി എറണാകുളം മേഖലയിലെ ബാലവേദികൾ സജീവമാകുന്നു.

ജില്ല യുവ സമിതി കൺവീനർ വിനോദ് എറണാകുളം മേഖല ചിറ്റൂർ യൂണിറ്റിലെ ബാലവേദി കൂട്ടുകാർക്കൊപ്പം
ചിറ്റൂർ യൂണിറ്റ്
ചിറ്റൂർ യൂണിറ്റിൻ്റെ നേത്യത്വത്തിൽ റസിഡൻസ് അസോസിയേഷനിലെ കുട്ടികളെ സംഘടിപ്പിച്ച് കൊണ്ട് ശാസ്ത്ര ബാലോത്സവം നടത്തപ്പെട്ടു. 30 കുട്ടികൾ പങ്കെടുത്തു. ജില്ല യുവ സമിതി കൺവീനർ വിനോദ് ബാലോത്സവത്തിന് നേതൃത്വം കൊടുത്തു.
തെങ്ങോട് യൂണിറ്റ്

എറണാകുളം മേഖല തെങ്ങോട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതായി മാസം തോറും ബാലവേദികൾ കൂടി വരുന്നു. ജൂലൈ 12 ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് 25 ബാലവേദി കൂട്ടുകാരെ പങ്കെടുപ്പിച്ച് കൊണ്ട് കൂട്ടുകാർക്കായി കളിയും, ചിരിയും, ശാസ്ത്രചിന്തകളുമായി പ്രദീപേട്ടൻ ( ടി എൽ പ്രദീപ് ) കുട്ടികളൊടൊപ്പം ചേർന്നു . ബാലവേദി മെൻ്റർ ജയചന്ദ്രൻ ചേട്ടൻ, ഗോപാലകൃഷ്ണൻ ചേട്ടൻ എന്നിവർ സംഘാടന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. അടുത്ത മാസം അതിഥി ആതിഥേയഭാവത്തിൽ അങ്കമാലി സഹൃദയ പരിഷത്ത് ബാലവേദി യൂണിറ്റിൻ്റെ കൂടെ ഒത്ത് ചേർന്നിരിക്കാനും തീരുമാനിച്ചു.