ജനകീയ വികസന രേഖ മോക്ക് ഫോക്കസ് ഗ്രൂപ്പ് ചർച്ച.

എറണാകുളം ജില്ല 2025 ജൂലൈ 14
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചായത്ത് / മുനിസിപ്പാലിറ്റി തല ജനകീയ വികസനരേഖ തയ്യാറാക്കുന്നു. സംസ്ഥാന തലത്തിൽ നടക്കുന്ന ഈ ക്യാമ്പയിനിന്റെ പ്രധാന പ്രവർത്തനമായ വിഷയധിഷ്ഠിത ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ ജില്ലാതല പരിശീലനം ജൂലൈ 14 തിങ്കൾ ഉച്ചയ്ക്ക് 2 മണി മുതൽ ഇടപ്പിള്ളി പരിഷദ് ഭവനിൽ വച്ച് നടന്നു. പരിശീലന പരിപാടി ജില്ലാ സെക്രട്ടറി പി കെ വാസു ഉദ്ഘാടനം ചെയ്തു. ഫോക്കസ് ഗ്രൂപ്പ് ചർച്ചയുടെ പ്രാധാന്യം, മുന്നൊരുക്കങ്ങൾ, രീതി എന്ന വിഷയത്തിൽ എം കെ രാജേന്ദ്രൻ ക്ലാസ് എടുത്തു. തുടർന്ന് വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണം എന്നീ വിഷയങ്ങളിൽ മോക്ക് ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. എ കെ രഞ്ചൻ, ടി കെ ജോഷി, എസ് എസ് മധു എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
വികസന ഉപസമിതി ചെയർമാൻ പി കെ അരവിന്ദാക്ഷൻ, കൺവീനർ പി എസ് മുരളി, കോർഡിനേറ്റർ ടി പി ഗീവർഗീസ് തുടങ്ങിയവർ സംസാരിച്ചു.