പേ വിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം

എറണാകുളം ജില്ല
ജൂലൈ 12 ശനി ഉച്ചക്ക് 2 മണി മുതൽ ഇടപ്പിള്ളി പരിഷദ് ഭവനിൽ വച്ച് ‘പേ വിഷബാധ – വാക്സിൻ, പ്രതിരോധം, നിയന്ത്രണം‘ എന്ന വിഷയത്തിൽ ജില്ലാ ആരോഗ്യ വിഷയ സമിതിയുടെ നേതൃത്വത്തിൽ അവതരണം സംഘടിപ്പിച്ചു. കൺവീനർ എൻ കെ നന്ദകുമാർ സ്വാഗതം പറഞ്ഞു. ചെയർമാൻ ഡോ. മഹേഷ് കുമാർ ക്ലാസ് എടുത്തു. പേ വിഷബാധയേറ്റുള്ള , മരണകാരണങ്ങൾ, പ്രതിവിധി, പ്രതിരോധ മാർഗ്ഗങ്ങൾ അവതരിപ്പിച്ചു.
പേ വിഷബാധ വലിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ട് സ്കൂളുകൾ, ഗ്രന്ഥശാലകൾ, വീട്ടുമുറ്റങ്ങൾ എന്നിവിടങ്ങളിലെല്ലാം മേഖല/ യൂണിറ്റ് തലങ്ങളിൽ ക്ളാസുകൾ സംഘടിപ്പിക്കണം.
ജില്ല വികസന ഉപസമിതി കൺവീനർ പി എസ് മുരളി ‘ നാളത്തെ പഞ്ചായത്ത്’ ക്യാമ്പയിനിൽ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തെരഞ്ഞെടുത്ത പഞ്ചായത്ത് പ്രദേശത്തെ ആരോഗ്യ വിദഗ്ധരെ കണ്ടെത്തി ക്യാമ്പയിനുമായി സഹകരിപ്പിക്കണം. ആരോഗ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ ഇവരുടെ നേതൃത്വം ഉണ്ടാകണം
ജില്ലാസെക്രട്ടറി പി കെ വാസു സംസാരിച്ചു. വിവിധ മേഖലകളിൽ നിന്നായി 22 പേർ പങ്കെടുത്തു.