നാളത്തെ ആലുവ മുനിസിപ്പാലിറ്റി സംഘാടകസമിതി രൂപീകരണയോഗം

എറണാകുളം ജില്ല – ആലുവ മേഖല
നാളത്തെ ആലുവ മുനിസിപ്പാലിറ്റി ക്യാമ്പയിൻ സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 13 ശനി വൈകിട്ട് നാലുമണിക്ക് ആലുവ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂളിൽ വച്ച് നടന്നു. മേഖല വികസന സമിതി ചെയർമാൻ മുഹമ്മദാലി അധ്യക്ഷനായി. എം കെ രാജേന്ദ്രൻ ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അഡ്വ. കെഎം ജമാലുദ്ദീൻ എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി രാജീവൻ വി കെ സ്വാഗതം പറഞ്ഞു എം സുരേഷ് കൺവീനറായിട്ടുള്ള സംഘാടകസമിതി രൂപീകരിച്ചു. വിവിധ വിഷയങ്ങളുടെ ചുമതലക്കാരെയും തെരഞ്ഞെടുത്തു.