യുറീക്കാ വായനശാല ഉദ്ഘാടനം ചെയ്തു
ഊരള്ളൂര്‍ എം.യു.പി സ്കൂളില്‍ എല്ലാ ക്ലാസ്സിലും യുറീക്ക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി യുറീക്ക വായനശാല പ്രവര്‍ത്തനം തുടങ്ങി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അരിക്കുളം പ്രൈംമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍.മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യുറീക്ക സൂക്ഷമജീവിപ്പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. സ്കൂളിലെ അധ്യാപകരും മുന്‍ അധ്യാപകനുമാണ് മുഴുവന്‍ ക്ലാസ്സുകളിലേക്കുമുള്ള യുറീക്ക ദൈവാരികയുടെ വരിസംഘ്യ സ്പോണ്‍സര്‍ ചെയ്തത്. പ്രധാനാധ്യാപകന്‍ സത്യന്‍ മാസ്റ്ററില്‍ നിന്നും മേഖലാപ്രസിഡണ്ട് മണികണ്ഠന്‍ തുക ഏറ്റുവാങ്ങി.
സൂക്ഷമജീവിയും പ്രതിരോധചികിത്സയും എന്ന വിഷയത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.കെ.സജീവന്‍ ക്ലാസ്സെടുത്തു. പരിഷത്ത് കൊയിലാണ്ടി മേഖലാസെക്രട്ടറി ജോര്‍ജ് കെ.ടി, സ്കൂള്‍ ലീഡര്‍ ഫിദല്‍ ഹെനിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. M.P.TA ചെയര്‍പേഴ്സണ്‍ ശുശീല അധ്യക്ഷയായ യോഗത്തില്‍ ജെ.എന്‍.പ്രേംഭാസിന്‍ നന്ദി പറഞ്ഞു.