പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍

0

നന്ദിയോട് : പരിഷത്ത് പാലോട് മേഖലാ ജന്റര്‍ കണ്‍വെന്‍ഷന്‍ ജൂലൈ 30 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതിയംഗം ആര്‍.രാധാകൃഷ്ണന്‍ ‘സ്ത്രീസുരക്ഷ’ ഭാരതത്തില്‍ എന്ന വിഷയം അവതരിപ്പിക്കുകയും ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന ശാസ്ത്രസംഘടനയെ പരിചയപ്പെടുത്തുകയും ചെയ്തു. സ്ത്രീസ്വാതന്ത്ര്യത്തിലേക്കുള്ള വഴി ധനം, അധികാരം, അറിവ് എന്നിവയാണെന്നും അധികാരത്തിലേക്ക് സ്ത്രീ എത്തുന്നത് സ്ത്രീകളുടെ സാമൂഹ്യ ഉന്നമനത്തിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സ്ത്രീസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ ഒറ്റൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി പ്രിയദര്‍ശിനി ക്ലാസ്സ് നയിച്ചു. നന്ദിയോട് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.അജിത്ത്, ജഗജീവന്‍, മേഖലാപ്രസിഡണ്ട് സി.കെ.സദാശിവന്‍, പ്രൊഫ.അബ്ദുല്‍ അയ്യൂബ്, ജന്റര്‍ കണ്‍വീനര്‍ താരാസജീവന്‍, ചന്ദ്രിക എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *