ജന്റർ നയരേഖയുടെ കരട്  ചർച്ചയ്ക്കായി അവതരിപ്പിക്കുന്നു.

ആമുഖം

       1987 ജൂലായ് 24,25,26തീയതികളിൽ വലപ്പാട് ചേർന്ന വനിതാശിബിരത്തിന്റേയും സെപ്തം ബർ 26 ന് തിരുവനന്തപുരത്ത് നടന്ന ശില്പശാലയുടെയും തുടർച്ചയായി പരിഷത്തും സ്ത്രീപ്രശ്നവും എന്ന രേഖ അംഗീകരി ക്കുകയുണ്ടായി.അതിലെ പ്രധാന നിരീക്ഷണങ്ങൾ താഴെപ്പറയുന്നവയായിരുന്നു.

  1. പരിഷത്തിന്റെ വളർച്ചയിലെ പ്രധാനദൗർബല്യം വനിതകളുടെ പങ്കാളിത്തക്കുറവാണ്.
  2. സമൂഹത്തിലെ സ്ത്രീയുടെ അധമപദവിയും അതിന് സാമൂഹ്യസാമ്പത്തികഘടനയുമായുള്ള കാര്യകാരണബന്ധവും പരിഷത്ത് മനസ്സി ലാക്കുന്നു.പുരുഷമേധാവിത്വം സ്വകാര്യസ്വത്തിനെ ആധാരമാക്കി ഉയർന്നുവന്ന വ്യവസ്ഥയാണ്
  3. മുതലാളിത്തസാമൂഹ്യക്രമം പഴയ ചങ്ങലകളെ തകർത്തെങ്കിലും പുതിയ കാണാച്ചങ്ങലകൾ തീർത്ത് സ്ത്രീയുടെ മേലുള്ള അദൃശ്യചൂഷണം/പീഡനം തുടരുന്നു.
  4. ഇന്ത്യയിൽ ഫ്യൂഡൽ അടിത്തറയിലാണ് മുതലാളിത്തം വളർന്നത്.അതുകൊണ്ട് പാശ്ചാത്യനാടുകളിൽ അത് നിർവഹിച്ച സ്ത്രീവിമോചന ദൗത്യം പോലും ഇന്ത്യയിൽ പ്രായോഗികമായി ല്ല.
  5. പൊതുഉടമസ്ഥതയിലും ജനങ്ങളുടെ പരസ്പരസഹകരണത്തിലും ഊന്നുന്ന ഒരു സാമൂഹ്യവ്യവസ്ഥയിൽ മാത്രമേ സ്ത്രീപുരുഷസമത്വം കൈവരിക്കാൻ കഴിയൂ.സ്ത്രീവിമോചനത്തിനായുള്ള പരിശ്രമങ്ങൾ ഫലവത്താകണമെ ങ്കിൽ സമൂഹത്തിൽ അടിസ്ഥാനപരമായ ഘടനാമാറ്റങ്ങൾ ഉണ്ടാകണമെന്നർത്ഥം.
  6. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സാംസ്കാരികജീർണ്ണതയെ ചെറുത്തുതോല്പിക്കണം.

           രേഖയൂടെ ഊന്നൽ പരിഷത്ത് പ്രവർത്തനങ്ങളിൽ സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുകഎന്നതായി രുന്നു.സ്ത്രീകൾ അനുഭവിക്കുന്ന സവിശേഷപ്രശ്നങ്ങൾ തിരിച്ചറിയുകയും അവയെ ആസ്പദമാക്കി പ്രചാരണപ്രക്ഷോഭ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.അതിനുശേഷം ലോകമൊട്ടുക്കും നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.ഇന്റർനെറ്റിന്റേയും സോഷ്യൽമീഡിയയുടെ വ്യാപനം ഗുണകരവും ദോഷകരവുമായ മാറ്റങ്ങൾക്കുകാരണമായിട്ടുണ്ട്.സൈബർ ലോകം,തുറന്ന ചർച്ചകൾക്ക് വേദിയാവുകയും ജനാധിപത്യപരമായ ആശയങ്ങളുടെ കൂടിച്ചേരലുകളുടേയും ഇടമായിരിക്കുകയും ചെയ്യുന്നത്ര തന്നെ അളവിൽ കുറ്റകൃത്യങ്ങളുടേയും അടിച്ചമർത്തലുകളുടേയും ഉപാധിയായും പ്രവർത്തിക്കുന്നുണ്ട്. “ജെൻഡർകേന്ദ്രീകൃത ഡിജിറ്റൽ ഭിന്നശേഷി” വരുംകാലത്തിന്റെ സാമൂഹ്യമേഖലകളെയും ലിംഗതുല്യതയേയും ആഴത്തിൽ സ്വാധീനിക്കുന്ന ഒരാശയമാണ്. യുദ്ധങ്ങൾ,പലായനങ്ങൾ,തുറക്കപ്പെടുകയും അടച്ചിടപ്പെടുകയും ചെയ്യുന്ന അതിർത്തികൾ,പുതിയ തൊഴിൽമേഖലകൾ,കാലാവസ്ഥാവ്യതിയാനം,ലോകമാകെ ഉയർന്നുവരുന്ന നവനാസി/അതിദേശീയ പ്രസ്ഥാനങ്ങൾ എന്നിങ്ങനെ ലിംഗസമത്വത്തെ ബാധിക്കുന്ന വിഷയങ്ങൾ ഏറെയാണ്.അവയൊക്കെ പ്രതിഫലിക്കുന്ന തരത്തിൽ രേഖ പുതുക്കേണ്ടതുണ്ട്.

             കഴിഞ്ഞ രണ്ടു ദശകങ്ങളിൽ അന്താരാഷ്ട്രതലത്തിൽ ലിംഗസമത്വവുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങൾ വളരെ പ്രസക്തമായിരുന്നു.ലിംഗപദവീതുല്യത ഒരു പ്രശ്നവിഷയമായി മനസ്സിലാക്കുകയും അതിനെ ഫലപ്രദമായി അഭിസംബോധന ചെയ്യുന്നതിനുവേണ്ടിയുള്ള ഘടനാപരമായ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്രസമൂഹം മുന്നിട്ടിറങ്ങുകയും ചെയ്തു.രണ്ടായിരാമാണ്ടിൽ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച സഹസ്രാബ്ദ ഉച്ചകോടിയുടെ ഭാഗമായ സഹസ്രാബ്ദവികസനലക്ഷ്യങ്ങളിൽ മൂന്നാമത്തേത് ലിംഗതുല്യത പ്രോത്സാഹിപ്പിക്കുക,സ്ത്രീകളെ ശാക്തീകരിക്കുക എന്നിവയായിരുന്നു.അഞ്ചാമത്തേത് മാതൃ ആരോഗ്യം മെച്ചപ്പെടുത്തുകയെന്നതും.2010 ൽ യു എൻ സംഘങ്ങളിലുള്ള വിവിധഘടകങ്ങളെ കൂട്ടിച്ചേർത്തു് യു എൻ വിമൻ എന്ന സംഘടന രൂപീകരിക്കുകയുണ്ടായി.ഇതിന്റെ തുടർച്ചയായി 2015 ൽ പ്രഖ്യാപിച്ച സുസ്ഥിരവികസനലക്ഷ്യങ്ങളിലും ലിംഗസമത്വം കൂട്ടിച്ചേർക്കപ്പെട്ടു.ഈ ലക്ഷ്യം നേടുന്നതിനായി ഒൻപത് ടാർഗ‌റ്റുകളും 14 സൂചകങ്ങളും നിർ‌വ്വചിക്കുകയും അവ നടപ്പിലാക്കുക്കുന്നതിനു വിവിധ രാജ്യങ്ങളേയും സംഘടനകളേയും കൂട്ടിച്ചേർത്ത് വിവിധ വേദികളും നിർദ്ദേശകതത്വങ്ങളും രൂപവത്കരി ക്കുകയും ചെയ്തു.മറ്റെല്ലാ സുസ്ഥിരവികസനലക്ഷ്യങ്ങളും നേടണമെങ്കിൽ ലിംഗതുല്യത കൈവരിച്ചേ മതിയാവൂ എന്ന വീക്ഷണത്തോടുകൂടിയാണ് ഐക്യരാഷ്ട്രസഭ ഈ പ്രവർത്തനങ്ങൾ തുടങ്ങിയത്.ഇതിന്റെ ഭാഗമായി ലോക മാകെയുണ്ടായ ഗുണപരമായ മാറ്റങ്ങളിൽ ചിലത് താഴെക്കൊടുക്കുന്നു.

  1. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ 131 രാജ്യങ്ങളിലായി ലിംഗസമത്വത്തെ പ്രോത്സാഹിപ്പിക്കു ന്ന 274 നിയമ/റെഗുലേറ്ററി പുതുക്കലുകൾ ഉണ്ടായി.
  2. 2000 നും 2017 നും ഇടയിലായി മാതൃമരണനിരക്കിൽ 38% കുറവുണ്ടായി.എന്നാലും ഇപ്പോഴത്തെ ഒരു ലക്ഷത്തിന് 211 മരണങ്ങൾ എന്ന നിരക്ക് ഇനിയും കുറയ്ക്കേണ്ടതുണ്ട്.
  3. ലോകമൊട്ടാകെ കൂടുതൽ പെൺകുട്ടികൾ സ്‌കൂളുകളിലേക്ക് എത്താൻ തുടങ്ങി.
  4. മൂന്നിൽരണ്ടുഭാഗം വികസിത രാജ്യങ്ങളിലും പ്രാഥമികവിദ്യാഭ്യാസമേഖലയിൽ ലിംഗതുല്യത കൈവരിക്കപ്പെട്ടിട്ടുണ്ട്.
  5. ലിംഗസമത്വത്തിനായി ബജറ്റുവിഹിതം കണ്ടെത്താൻ നൂറിലധികം രാജ്യങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്.
  6. തെക്കേ ഏഷ്യയിൽ 2000 മുതൽ പെൺകുട്ടികളുടെ ശൈശവവിവാഹത്തിനുള്ള സാധ്യത 40 % ൽ കൂടുതൽ കുറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ അവസ്ഥ

                സുസ്ഥിരവികസനലക്ഷ്യങ്ങൾ അളക്കുന്നതിന് നിതി അയോഗ്,2019-2020 ൽ എസ്.ഡി.ജി ഇന്ത്യ ഇൻഡക്സ് 2.0 എന്ന റിപ്പോർട്ട് പുറത്തിറക്കുകയുണ്ടായി.ആസ്പിരന്റ്(0-49 ന് ഇടയിൽ സ്കോർ) പെർഫോർമർ (50-64 ന് ഇടയിൽ സ്കോർ) ഫ്രണ്ട് റണ്ണർ (65-99 ന് ഇടയിൽ സ്കോർ) അച്ചീവർ (സ്കോർ 100) എന്നീ നാലു വിഭാഗങ്ങളായാണ് വികസനലക്ഷ്യങ്ങളെ ഈ റിപ്പോർട്ടിൽ തരം തിരിച്ചിട്ടുള്ളത്.ഇതുപ്രകാരം ഹിമാചൽപ്രദേശ്, ജമ്മു & കശ്മീർ,ലഡാക്ക്,കേരളം എന്നിവയാണ് ലിംഗസമത്വത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻസംസ്ഥാനങ്ങൾ.മറ്റെല്ലായിടത്തും അത് ആസ്പിരന്റ് സ്കോർ എന്ന ഏറ്റവും താഴെയുള്ള വിഭാഗത്തിലാണ്.മറ്റെല്ലാ സുസ്ഥിരവിക സനലക്ഷ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ “പൂജ്യംവിശപ്പ്“ എന്ന രണ്ടാം സുസ്ഥിരലക്ഷ്യത്തിനു തൊട്ടുമുകളിലായി വെറും 42 സ്കോർ മാത്രമാണ് ലിംഗസമത്വത്തിനുള്ളത്.മെച്ചപ്പെട്ട സ്ഥാനമുള്ളസംസ്ഥാനങ്ങളിൽ പോലും നൂറിൽ 52 ആണ് ശരാശരി സ്കോർ.

പ്രധാനമായും 7 തലങ്ങളിലാണ് ഇന്ത്യയിൽ ലിംഗസമത്വം എന്ന സുസ്ഥിരവികസനലക്ഷ്യത്തെ സർക്കാർ തലത്തിൽ അഭിസംബോധന ചെയ്യുന്നത്.

  1. ലിംഗാധിഷ്ഠിതവിവേചനത്തെ അഭിസംബോധന ചെയ്യുക
  2. ജനിക്കുന്ന കുട്ടികളുടെ ലിംഗാ ധിഷ്ഠിത തിരഞ്ഞെടുപ്പും ജനനാനന്തര വിവേചനവും ഇല്ലാതാക്കുക.
  3. പ്രത്യുൽപാദനആരോഗ്യത്തിലേക്കും ക്ഷേമത്തിലേക്കുമുള്ള പ്രാപ്യത ഉറപ്പു വരുത്തുക.
  4. സാമൂഹികസംരക്ഷണവും സാമ്പത്തികശാക്തീകരണവും ഉറപ്പുവരുത്തുക.
  5. വനിതാസംരംഭകത്വവും സാമ്പത്തികനേതൃത്വവും പ്രോത്സാഹിപ്പിക്കുക
  6. സാങ്കേതികവിദ്യയി ലൂടെ ശാക്തീകരണം
  7. രാഷ്ട്രീയപങ്കാളിത്തം,പ്രാതിനിധ്യം,നേതൃത്വം എന്നിവയിൽ കൂടുതൽ ലിംഗസമത്വം കൊണ്ടുവരിക .

                   ഇവ പൊതുവായി നോക്കിയാൽ ലിംഗസമത്വത്തിനു വേണ്ടിയുള്ള ഇന്ത്യയിലെ പ്രവർത്തന ങ്ങൾ വേണ്ടത്ര ഫലപ്രദമല്ല എന്ന് കാണാം.ആഗോളവത്കരണത്തിന്റെ ഭാഗമായി വന്ന കോർപ്പറേറ്റു മൂലധനത്തിന്റെ നീരാളിപ്പിടുത്തം ഇന്ത്യയിലെ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് വർദ്ധിപ്പിച്ചു. സാമ്പത്തികം,തൊഴിൽ,ആരോഗ്യം,പരിസ്ഥിതി തുടങ്ങി സമസ്തമേഖലകളിലും ലിംഗപരമായ അസമത്വം വർദ്ധിച്ചുവരുന്നു. ഉദാഹരണ മായി,(1)തൊഴിൽ രംഗത്ത് തൊഴിൽ ഉടമസ്ഥത അദൃശ്യമാവുകയും ഉല്പന്നങ്ങൾ പല സ്ഥലങ്ങളിൽ നിന്ന് ഉടലെടുക്കുകയും ചെയ്യുമ്പോൾ സംഘടിത തൊഴിലാളിവർഗ്ഗം ഉന്മൂലനം ചെയ്യപ്പെടുന്നു.വ്യക്തികേന്ദ്രീകൃത മത്സരസ്വഭാവ ത്തിലേക്ക് എല്ലാവരേയും എത്തിക്കുന്നതിനാൽ തൊഴിലാളികളുടെ കൂട്ടായ്മ ഇല്ലാതാകുന്നു.(2)വിദ്യാഭ്യാസരംഗത്ത് ഉയർന്നനിലവാരം പുലർത്തിയാലും വ്യതിരിക്തമായ തൊഴിൽമേഖലകളിൽ ഏർപ്പെടുന്നതിൽ കുടുംബത്തെ ക്കുറിച്ചുള്ള മാമൂൽസങ്കല്പങ്ങൾ സ്ത്രീകൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു.(3)ജാതിമതചിന്തകൾ കേരളത്തെ ഫ്യൂഡൽകാലഘട്ടത്തിലേക്ക് തിരിച്ചുനടത്തിക്കുകയാണ്.ഇത് പുരുഷനൊഴികെയുള്ള എല്ലാവിഭാഗങ്ങളേയും അധമപദവി യിലേക്ക് കൊണ്ടെത്തിക്കുന്നു.വിദ്യാഭ്യാസത്തിലൂടെയും സാമൂഹ്യപരിഷ്‌കരണപ്രസ്ഥാനങ്ങളിലൂടെയും രാഷ്ട്രീയബോധത്തിലൂടെയും ഫ്യൂഡൽസങ്കല്പങ്ങളെ നിരാകരിക്കുന്നതിനുള്ള ശക്തി സമൂഹം നേടിയെടുത്തിരു ന്നു.പിഴുതെറി ഞ്ഞ ഫ്യൂഡൽസങ്കല്പങ്ങളെ മഹത്വവത്ക്കരിക്കുന്ന സന്ദേശങ്ങൾ സമൂഹത്തിൽ വീണ്ടും പ്രബലമാവുകയാണ്.ഇത് ലിംഗസമത്വത്തിനായുള്ള ഇടപെടലുകളെ പ്രതികൂലമായി ബാധിക്കുന്നു .

കേരളം –വ്യത്യസ്ത മേഖലകൾ

1 .തൊഴിൽ

തൊഴിൽ പങ്കാളിത്തം

                 കേരളത്തിലെ സ്ത്രീകളുടെ തൊഴിൽപങ്കാളിത്തനിരക്ക് വളരെ താഴ്ന്നതാണെന്ന് ജനസംഖ്യാക്ക ണക്കുകളും,നാഷണൽ സാമ്പിൾ സർവേയും കാണിക്കുന്നു.2017-18 16.4% ആയിരുന്നത് 2018-19 20.4% ആയി ഉയർന്നു.പക്ഷേ കോവിഡിനെത്തുടർന്ന് തൊഴിൽലഭ്യത കുറഞ്ഞതിന്റെ ഫലമായി 2020-21 ൽ അത് 16.1% ലേക്ക് താഴ്ന്നിരിക്കുന്നു.അതേസമയം ജോലി അന്വേഷിക്കുന്നവരിൽ 63.6% വും സ്ത്രീകളാണുതാനും.

             സ്ത്രീകളുടെ തൊഴിൽപങ്കാളിത്തനിരക്ക് ജനസംഖ്യാനുപാതികമായിട്ടോ വിദ്യാഭ്യാസനിലവാ രത്തിന് ആനുപാതികമായിട്ടോ ഉയരാത്തതിന്റെ കാരണങ്ങൾ എന്താണ് എന്ന അന്വേഷണത്തിന് പരിഷത്ത് നടത്തിയ കേരള സ്ത്രീ എങ്ങിനെ ജീവിക്കുന്നു എങ്ങിനെ ചിന്തിക്കുന്നുഎന്ന പഠനം ചില ഉത്തരങ്ങൾ നൽകുന്നുണ്ട്.സ്ത്രീകൾക്ക് കുടുംബത്തിനകത്ത് നിർവഹിക്കേണ്ട ചുമതലകൾക്ക് തടസ്സം സൃഷ്ടിക്കാത്ത തൊഴിലുകൾ മാത്രമെ സ്വീക രിക്കാൻ കഴിയുന്നുള്ളു.കുടുംബത്തിലെ പ്രതികൂലാവസ്ഥ അവരുടെ തീരുമാനമായി മാറുകയാണ് (57.6%).വിവാഹം,ഗർഭധാരണം,കുടുംബാംഗങ്ങളിലാരുടെയെ ങ്കിലും രോഗം എന്നിവ നിലവിലുണ്ടായിരുന്ന തൊഴിൽ ഉപേക്ഷി ക്കുന്നതിനും കാരണമാവുന്നു (60.4%).തൊഴിലില്ലായ്മ രൂക്ഷമായിട്ടുള്ള ഒരു സംസ്ഥാനമാണ് കേരളം.വിശേഷിച്ച് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ.15 വയസ്സിനും 29 വയസ്സിനും ഇടയിൽ പ്രായമുള്ളവരിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ 23.3% ആണെങ്കിൽ സ്ത്രീകളുടേത് 55.4% ആണ്.15 -59 പ്രായമുള്ളവരിൽ ഇത് യഥാക്രമം 5.8 ഉം 19.1 ഉം ആണ്.

കൂലിയിലും സേവന വ്യവസ്ഥയിലും നിലനില്ക്കുന്ന വിവേചനങ്ങൾ

                   1976 ൽ തുല്യജോലിക്ക് തുല്യവേതനം എന്ന നിയമം അംഗീകരിച്ച രാജ്യമാണ് ഇന്ത്യ.പക്ഷേ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ മാത്രമേ ഇത് യാഥാർത്ഥ്യമായുള്ളൂ.അസംഘടിതമേഖലയിൽ ഇന്നും സ്ത്രീത്തൊഴിലാളികൾക്ക് തുല്യവേതനം ലഭിക്കുന്നില്ല.തൊഴിൽ സേനയുടെ 90% വും തൊ ഴിലെടുക്കുന്ന അസംഘടിതമേഖലയിൽ ഗ്രാമങ്ങളിൽ 63.5%വും നഗരങ്ങളിൽ 36.5%വും സ്ത്രീകളാണ് (NSSO68th round).സർക്കാർ സർവീസിൽ തന്നെ ഏറ്റവും വേതനം കുറഞ്ഞ ജോലികളെല്ലാം ചെയ്യുന്നത് സ്ത്രീകളാണ്. അങ്കണവാടിവർക്കർ,ഹെൽപ്പർ,ആശാവർക്കർ,പാലിയേറ്റീവ് കെയർ നഴ്‌സ് മുതലായ തസ്തികകൾ ഉദാഹരണം.തൊഴിലാളികൾ മുഴുവനുമോ,സിംഹഭാഗമോ സ്ത്രീകളായിട്ടുള്ള മേഖലകളിൽ അധ്വാനം ലഘൂകരി ക്കാനോ സൗകര്യപ്രദമാക്കാനോ വേണ്ടിയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ തൊഴിലുടമ വൈമനസ്യം കാണിക്കുന്നതായി കാണാം. ചെമ്മീൻനുള്ളൽ,കൈത്തറി,കയർ,കശുവണ്ടിമേഖലകൾ ഉദാഹരണമാണ്.

തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ, ലൈംഗിക പീഢനങ്ങൾ

            1997 ൽ സുപ്രീംകോടതിയുടെ സുപ്രധാനവിധിയിലൂടെയാണ് ഇന്ത്യയിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാനുള്ള നിയമം ഉണ്ടായത്.2013-ൽ ഇതിനായുള്ള നിയമനിർമ്മണവും നടന്നു. ച്ചിരുന്നു.എങ്കിലും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ ഇന്നും നിലനില്ക്കുന്നു.സ്ത്രീകളും ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവരും ഈ പീഡനങ്ങൾക്ക് ഇരകളാണ്.പത്തിൽ കൂടുതൽ തൊഴിലാളികളുള്ളഎല്ലാ സ്ഥാപനങ്ങളിലും ലൈംഗികപീഡനപരാതി സ്വീ കരിക്കാൻ ആഭ്യന്തരസമിതികളുണ്ടായിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു.പക്ഷേ സർക്കാരാ ഫീസുകളിൽ പോലും അവ വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ല.സ്വകാര്യമേഖലയിലെ കാര്യം പറയാ നുമില്ല.പരാതി നല്കുന്ന സ്ത്രീയുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യവും അവർ തൊഴിലിടത്തിലും സമൂഹ ത്തിലും ഒറ്റപ്പെടുന്ന സാഹചര്യവും നിലനില്ക്കുന്നു.കുടുംബത്തിന്റെ പിന്തുണയില്ലെങ്കിൽ പരാതി നല്കാൻ പോലും സ്ത്രീകൾക്ക് കഴിയാറില്ല.ഇതിനെയൊക്കെ അതിജീവിച്ച് പരാതി നല്കിയാൽ പലപ്പോഴും കുറ്റ വാളി ശിക്ഷിക്കപ്പെടുന്നില്ല എന്നതും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയ്ക്കുന്നതിലെ ഒരു പ്രധാന ഘടകമാണ്.

വീട്ടിനുള്ളിലെ കാണാപ്പണിയും ഇരട്ട അധ്വാനവും

             കുടുംബത്തിന് പുറത്ത് വേതനമുള്ള തൊഴിൽ സ്വീകരിക്കുന്ന സ്ത്രീ ഇരട്ട അധ്വാനം ചെയ്യേണ്ടിവ രുന്നു.വേതനം വളരെ കുറഞ്ഞ വീട്ടുജോലി,അലക്ക് തുടങ്ങിയവയിലാണ് സ്ത്രീകൾ കൂടുതലായി ഏർപ്പെടു ന്നത്.വരുമാനം കുറഞ്ഞ തൊഴിലുകളിലെ സ്ത്രീകേന്ദ്രീകരണത്തോടൊപ്പം വരുമാനത്തിലെ കടുത്ത അ ന്തരവും നിലനിക്കുന്നു.സാമൂഹ്യസാമ്പത്തികവ്യത്യാസങ്ങൾക്കപ്പുറം എല്ലാ സ്ത്രീകളും ദിവസത്തിൽ ഏഴ് മണിക്കൂർ ഗാർഹികാധ്വാനത്തിൽ ഏർപ്പെടുന്നു.സ്ത്രീകളുടെ ആർജിതവരുമാനം കുടുംബവരുമാനത്തിന്റെ 14.1 %ആയിരിക്കുമ്പോൾ തന്നെ അവർ ചെയ്യുന്ന ഗാർഹികാധ്വാനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ നിരക്കിൽ വേതനം കണക്കാക്കിയപ്പോൾ അത് കുടും ബവരുമാനത്തിന്റെ 36.1 %ആയി വർദ്ധിച്ചു.

2.സംസ്കാരം.

              ഓരോ സമൂഹത്തിലും മനുഷ്യരുടെ ജീവിതസമീപനത്തെ സ്വാധീനിക്കുന്ന ആശയങ്ങൾ,വിശ്വാ സങ്ങൾ,പെരുമാറ്റച്ചട്ടങ്ങൾ എന്നിവ നിലനിൽക്കുന്നുണ്ട്.അതവരുടെ സാമൂഹ്യബന്ധങ്ങളുടേയും ജീവി തരീതിയുടേയും സ്വഭാവത്തെ നിർണയിക്കുന്ന ഘടകം കൂടിയാണ്.ഒരു പ്രദേശത്തിന്റെ സംസ്കാരമെന്ന് പേരിട്ടുവിളിക്കുന്ന ഈ സവിശേഷസാഹചര്യം എല്ലാവരുടേയും ജീവിതത്തിൽ ഇടപെട്ടുകൊണ്ട് സ്ത്രീ, പുരുഷൻ,ട്രാൻസ്ജെൻഡർ എന്നി വർക്കെല്ലാം വ്യത്യസ്തറോളുകൾ,ഉത്തരവാദിത്തങ്ങൾ,സ്വഭാവസവി ശേഷതകൾ എന്നിവയൊക്കെ രൂപപ്പെടുത്തുന്നു.ഇത്തരത്തിൽ സാമൂഹികവും സാംസ്കാരികവുമായ ഇട പെടലുകളിലൂടെ മനുഷ്യശിശുവിന്റെ വളർച്ചാഘട്ടങ്ങ ളിൽ ലിംഗപദവീസ്വത്വബോധവും വികസിച്ചുവരു ന്നുണ്ട്.വ്യത്യസ്തശേഷികൾ,പെരുമാറ്റരീതികൾ,അവകാശങ്ങൾ,പ്രതീക്ഷകൾ,ഉത്തരവാദിത്തങ്ങൾ, റോളുകൾ എന്നിവ ഉൾചേർന്ന ആണത്തവും പെണ്ണത്തവും സൃഷ്ടിച്ചെടുക്കു ന്നു. ജെൻഡർ സ്വത്വരൂപീകരണത്തിലേക്ക് നയിക്കുന്നതിൽ സാമൂഹ്യവും സാംസ്ക്കാരികവും ചരിത്രപരവുമായ ഘടകങ്ങൾ വളരെ പ്രധാനമാണ്.അതുകൊണ്ടുതന്നെ വ്യത്യസ്തപ്രദേശങ്ങളിലും വ്യത്യസ്തസാമൂഹ്യവിഭാഗങ്ങളിലുമൊക്കെ ലിംഗാവബോധം നിരന്തരമായി മാറിക്കൊണ്ടിരിക്കുന്നതാണ്.

        മനുഷ്യർ എന്ന പൊതുവായ വിഭാഗത്തിനപ്പുറം ജാതി,മതം,വംശം,സാമ്പത്തികനിലവാരം തുട ങ്ങിയവയൊക്കെ സാമൂഹ്യപദവിയുടെ വ്യത്യസ്തതകൾക്ക് കാരണമാവുന്നുണ്ട്.ഇതോടൊപ്പം സ്ത്രീ,പുരു ഷൻ,ട്രാൻസ്ജെൻഡർ തുടങ്ങിയ ലിംഗാവബോധപരമായ വേർതിരിവുകളും നിലനിൽക്കുന്നു.ഏറ്റവും സ്വാഭാവികമെന്ന് കരുതപ്പെടുന്ന സാമൂഹ്യവൽക്കരണപ്രക്രിയകൾ വഴി ഇതുറപ്പിച്ചെടുക്കാനും കഴിയു ന്നു.കുടുംബം,മതം തുടങ്ങിയ സാമൂഹ്യസ്ഥാപ നങ്ങളും വിവിധ മാധ്യമരൂപങ്ങളും പൊതുഇടങ്ങളുമെല്ലാം ഓരോ വ്യക്തിയേയും സമൂഹം പ്രതീക്ഷിക്കുന്ന മൂല്യബോധവും ജീവിതസമീപനങ്ങളും ഉള്ളവരായി നിരന്തരമായി പരിശീലിപ്പിച്ചെടുക്കുകയാണ്.അതുകൊണ്ട് തന്നെ ജെൻഡർ തുല്യതയിലേക്കുള്ള ഓരോ പ്രവർത്തനവും അതത് സമൂഹത്തിലെ സാംസ്ക്കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തെ വിലയിരു ത്തിക്കൊണ്ട് രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്.

സദാചാര ബോധവും സംസ്കാരവും

                 ഒരു പ്രദേശത്തെ മനുഷ്യരുടെ ജീവിതരീതികളെ വ്യത്യസ്ത ജാതിമതവിശ്വാസങ്ങൾ,ആചാര ങ്ങൾ എന്നിവയൊക്കെ സ്വാധീനിക്കുന്നുണ്ട്.അത്തരത്തിൽ ഓരോ വിഭാഗവും സവിശേഷമായ ജീവിതരീതികൾ പിന്തുടരുമ്പോഴും തങ്ങളിൽ നിന്ന് വ്യത്യസ്തമായ ജീവിതരീതികൾ പിന്തുടരുന്നവരോട് പാര സ്പര്യവും ബഹുമാനവും നിലനിർത്തുന്നു.ഒപ്പം പരസ്പരസഹായവും സ്നേഹപൂർണമായ ഇടപെടലുകളും പങ്കുവയ്ക്കലുകളും നടക്കുന്നു. അതുകൊണ്ട് തന്നെ വൈവിധ്യമാർന്ന ജീവിതസമീപനങ്ങളൊന്നും കെട്ടു റപ്പുള്ള സമൂഹത്തിന് തടസ്സമാവുന്നില്ല,മാനവികതാബോധത്തെ ഇല്ലാതാക്കുന്നുമില്ല.എന്നാൽ സമീപ കാലത്ത് കേരളസമൂഹത്തിലും സദാചാരസംര ക്ഷണം എന്ന പേരിലുള്ള മനുഷ്യത്വവിരുദ്ധമായ പെരു മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു.മതപരമായ വിശ്വാസങ്ങളോ ജാതീയമായ വേർതിരിവുകളോ,പ്രബ ലമായ സാമൂഹ്യധാരണകളോ മനുഷ്യരുടെ സ്വതന്ത്രജീവിതത്തിന് സാധാരണഗതിയിൽ തടസ്സമല്ലെ ങ്കിലും സദാചാരസംരക്ഷണത്തിന്റെ വക്താക്കൾ ഇതിന്റെയൊക്കെ പേരിൽ പലയിടത്തും യുവാക്കളേ യും സ്ത്രീകളേയുമൊക്കെ ആക്രമിയ്ക്കുന്നുണ്ട്.മതതീവ്രവാദസമീപനങ്ങൾ ഇതിന് ശക്തി പകരുകയും ചെ യ്യുന്നു.ഇതോടൊപ്പം കേരളത്തിൽ സംഭവിക്കുന്നില്ലെന്ന് കരുതിയിരുന്ന ദുരഭിമാനക്കൊലകളും നടക്കു ന്നു.വ്യത്യസ്തമതവിശ്വാസികൾക്കും വ്യത്യസ്തജാതിയിൽ ജനിച്ചവർക്കുമെല്ലാം അഭിമാനപൂർവ്വം വിവാ ഹിതരാവാനും ഒന്നിച്ചുജീവിക്കാനും പറ്റുന്ന സാമൂഹ്യസാഹചര്യം ഇവിടെയുണ്ടായിരുന്നു.എന്നാൽ ജാതി,മതം,സാമ്പത്തികം തുടങ്ങിയവയൊക്കെ മേൽക്കൈ നേടുന്ന അവസ്ഥ കേരളസമൂഹത്തിലും തിരിച്ചുവരികയാണ്‌.

ലിംഗപദവിയും ആരോഗ്യവും

ഏതൊരു വ്യക്തിക്കും ജാതിമതവർഗ്ഗലിംഗഭേദമെന്യേ ആരോഗ്യത്തോടെ ജീവിക്കാനുള്ളഅവ കാശം ഭരണഘടന ഉറപ്പുനൽകുന്നു.ആരോഗ്യം എന്നാൽ രോഗങ്ങലില്ലാത്ത അവസ്ഥ മാത്രമല്ല. സാമൂ ഹ്യവും ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ്.എന്നാൽ നിലനിൽക്കുന്ന സാമൂഹ്യഘടന, വ്യവസ്ഥിതികൾ,ആചാരസംസ്‌കാരങ്ങൾ തുടങ്ങി പലതും ലിംഗഭേദമെന്യേ ആരോഗ്യത്തോടെ ജീവി ക്കുന്നതിന് വിഘാതമാകുന്നു.ഇത് കൂടുതൽ ദോഷകരമായി ബാധിക്കുന്നത് സ്ത്രീകളെയും ട്രാൻസ്‌ ജെൻ ഡർവ്യക്തികളെയുമാണ്.ആയതിനാൽ ഇത്തരം അസമത്വങ്ങൾക്കെതിരായി സമത്വത്തിനുവേണ്ടി യുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണ്.

ആരോഗ്യം,ആരോഗ്യശീലങ്ങൾ എന്നിവയ്ക്ക് ലിംഗപദവിയുമായി ബന്ധപ്പെട്ടവ തന്നെയാണ്. വിവിധ ജെൻഡർവിഭാഗങ്ങളിൽ രോഗംവരുന്നതിനുള്ള സാധ്യത,രോഗം വന്നാൽ ചികിത്സതേടുന്നതി നുള്ള അവസരം,സമൂഹം രോഗത്തോട് പ്രതികരിക്കുന്ന വിധം എന്നിവയെയൊക്കെ സ്ത്രീയും പുരുഷനും തമ്മിലുള്ള ജീവശാസ്ത്രപരമായ വ്യത്യാസങ്ങളും അവയ്ക്കുപുറമെ സമൂഹം കൽപ്പിച്ചുവച്ചിരിക്കുന്ന ജെൻഡർ റോളുകളും ജെൻഡർമാനദണ്ഡങ്ങളും സ്വാധീനിക്കുന്നുണ്ട്.

ചില ഉദാരഹണങ്ങൾ നോക്കാം.പെണ്ണായാൽ വളരെ കുറച്ച് ഊർജം മതിയെന്ന വികലധാര ണയിൽ ബാല്യം മുതൽ പോഷകാഹാരം നിഷേധിക്കപ്പെടുന്നവരാണ് പെൺകുട്ടികൾ.ഇതിനുപുറമെ യാണ് ആർത്തവവുമായി ബന്ധപ്പെട്ട അബദ്ധധാരണകളും അതോടനുബന്ധിച്ചുള്ള ഭക്ഷണനിയന്ത്രണ ങ്ങളും.ഇത്തരത്തിൽ കുട്ടിക്കാലത്തു തന്നെ ഉണ്ടാകുന്ന പോഷകക്കുറവിന്റെ പ്രത്യാഘാതങ്ങൾ ദീർഘ കാലത്തേക്ക് നിലനിൽക്കാനും സാധ്യതയുണ്ട്.ജീവശാസ്ത്രപരമായ വ്യത്യാസങ്ങൾ മൂലം ചില രോഗങ്ങ ൾ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്.തൈറോയ്ഡ് ഗ്രന്ഥിസംബന്ധമായ അസുഖങ്ങൾ,ചിലതരം സന്ധിവാതം എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.എന്നാൽ പലപ്പോഴും രോഗങ്ങളെ ആൺരോഗ ങ്ങൾ,പെൺരോഗങ്ങൾഎന്നിങ്ങനെ തരംതിരിക്കുന്നത് രോഗനിർണയം വൈകുന്നതിനും തൽഫലമാ യി ശരിയായ ചികിത്സ വൈകാൻ ഇടയാക്കുന്നതായും പഠനങ്ങളുണ്ട്.ഇതിനുത്തമോദാഹരണങ്ങളാണ് സ്തീകളിലെ ഹൃദയാഘാതവും പുരുഷന്മാരിലെ അസ്ഥിതേയ്മാനവും.ഓരോ ലിംഗവിഭാഗത്തിലും തൊഴി ലിടങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുമുണ്ട്.സ്ത്രീകളുടെ ജോലികളിൽ ഭൂരിഭാഗവും പാചകം, അടുക്കള തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ അതോടനുബന്ധിച്ചുള്ള പ്രശ്നങ്ങളായ തീപ്പൊള്ളലുകൾ,മറ്റ് അപകടങ്ങൾ എന്നിവയും കൂടാതെ ജോലിക്കിടയിലെ നില്പ്,ഇരിപ്പ്,നടപ്പ് രീതി കൾ കാരണം വരുന്ന പുറംവേദന,കഴുത്തുവേദന തുടങ്ങിയ പ്രശ്നങ്ങളും അനുഭവിക്കാനിടവരുന്നു. തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് അനുകൂലമായ തരത്തിലല്ല പലപ്പോഴും തൊഴിലിടങ്ങൾ/തൊഴിലു പകരണങ്ങൾ എന്നിവ ഒരുക്കുന്നത്.വീട്ടുജോലികൾക്കിടയിൽ സ്ത്രീകൾക്ക് ആവശ്യത്തിന് വ്യായാമം ചെയ്യാൻ അവസരം ലഭിക്കാത്തതിനാൽ അമിതവണ്ണം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും വർദ്ധിക്കുന്നു.കഴിഞ്ഞ കുറച്ചുകാലങ്ങളായി സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങാതെ പൊതുരംഗത്തും മറ്റു തൊഴിൽ മേഖലകളിലും കടന്നുവന്നിട്ടുണ്ടെന്നത് ആശാവഹം തന്നെയാണ്.എങ്കിൽപ്പോലും പാച കം,കുട്ടികൾ,വൃദ്ധർ,രോഗികൾ തുടങ്ങിയവരുടെ സംരക്ഷണം സ്ത്രീകളിൽ നിക്ഷിപ്തമായി കാണുന്ന സാമൂ ഹ്യമനസ്ഥിതിക്ക് മാറ്റം വന്നിട്ടില്ല.ഇത് മതിയായ ഉറക്കം കിട്ടാതെവരിക,പോഷകാഹാരക്കുറവ് തുട ങ്ങിയ ശാരീരികപ്രശ്നങ്ങൾക്ക് പുറമെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നു. സമയക്കു റവിനു പുറമെ നമ്മുടെ പൊതുകളിസ്ഥലങ്ങളും വ്യായാമസ്ഥലങ്ങളും സ്ത്രീകൾക്ക് അപ്രാപ്യമാണ്. ഇത്ത രത്തിൽ പുരുഷനേക്കാൾ ഉയർന്ന ജീവിതദൈർഘ്യമുണ്ടെങ്കിലും രോഗാതുരതയോടുകൂടി അധികകാലം ജീവിക്കുന്നവരായി സ്ത്രീകൾ മാറുന്നു.സമാനമായ സമ്മർദ്ദങ്ങൾ ജെൻഡർ മാനദണ്ഡങ്ങൾ പുരുഷനും നൽകുന്നുണ്ട്.പുരുഷൻ ആയിരിക്കണം കുടുംബത്തിലെ പ്രധാന ബ്രെഡ് വിന്നർഎന്ന പൊതുബോധം, കൂടുതൽ റിസ്കുള്ളതും അപകടം പിടിച്ചതുമായ പ്രവർത്തികൾ ചെയ്യാനുള്ള പ്രവണത പുരുഷത്വത്തി ന്റെ ലക്ഷണമാണ് എന്ന ധാരണ,ഇതൊക്കെ പുരുഷന്മാരിലും നിരവധി ശാരീരികമാനസിക പ്രശ്ന ങ്ങൾക്കിടയാക്കുന്നുണ്ട്.

ജീവശാസ്ത്രപരമായി സ്ത്രീകൾക്കുള്ള സവിശേഷതകൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ആർത്തവം,ഗർഭധാരണം,പ്രസവം,ആർത്തവവിരാമം തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാരീരികമാന സിക ബുദ്ധിമുട്ടുകൾക്കൊന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല.ആർത്തവസംബന്ധിയായ ബുദ്ധിമുട്ടു കൾ കുടുംബത്തിനകത്തു ചർച്ച ചെയ്യാൻ പോലും പലർക്കും വിമുഖതയാണ്.പ്രീ മെൻസ്ട്രൽ സിൻ ഡ്രോം,പോസ്റ്റ് പാർട്ടം ഡിപ്രെഷൻ ,ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ശാരീരികമാനസികവിഷ മതകൾ എന്നിവയെക്കുറിച്ചു കൂടുതൽ ചർച്ചകൾ ഉയർന്നുവരിക തന്നെ വേണം.അതുപോലെ പൊതുസമൂ ഹം ചർച്ച ചെയ്യാനോ അഭിസംബോധന ചെയ്യാനോ മടിക്കുന്ന കാര്യമാണ് സ്ത്രീകളുടെ ലൈംഗികതയും ലൈംഗികപ്രശ്‌നങ്ങളും.സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ആൺപെൺ ഭേദമെന്യേ ലഭിക്കേണ്ടതുണ്ട്.

രോഗം വന്നാൽ അതിനോട് സമൂഹം പ്രതികരിക്കുന്ന വിധവും വ്യത്യസ്തമാണ്.സ്ത്രീകൾക്കാണെ ങ്കിൽ ആവശ്യത്തിന് വിശ്രമമോ സംരക്ഷണമോ ലഭിക്കാറില്ല.ചില സവിശേഷരോഗങ്ങളോടനുബ ന്ധിച്ചുള്ള സ്റ്റിഗ്മ കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്.സ്ത്രീ നിശബ്ദയായി സഹിക്കാൻ വിധിക്കപ്പെട്ട വളാണെന്നാണ് പൊതുബോധം.അതുപോലെ പുരുഷനാണെങ്കിൽ ദുർബലത കാണിക്കരുത്,വിഷമങ്ങ ൾ/പ്രയാസങ്ങൾ പ്രകടിപ്പിക്കുന്നത് ദൗർബല്യമാണ് എന്നൊക്കെ കരുതുന്നത് ചിലപ്പോളെങ്കിലും പുരു ഷന്മാരെയും ദോഷകരമായി ബാധിക്കുന്നു.പുരുഷനാണെങ്കിൽ പുകവലി മറ്റ് ലഹരികളുടെ ഉപയോഗം എന്നിവയിലേക്ക് കടക്കുന്നത് സാധാരണമാണ് എന്ന ചിന്തയും നിലവിലുണ്ട്.ഇതും വിവിധ രോഗങ്ങ ളിലേക്ക് നയിക്കുന്നു.

ഓരോ ലിംഗവിഭാഗത്തെയും ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ ശാസ്ത്രസമൂഹം വിലയിരുത്തു ന്നതും വിവേചനപരമായാണ്.പലപ്പോഴും രോഗസംബന്ധിയായ പഠനങ്ങളിലും മരുന്ന് പരീക്ഷണങ്ങ ളിലൊന്നുംലിംഗപദവിയോ ലിംഗവ്യത്യാസമോ ഒരു ഘടകമാകാറില്ല.കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് റിസേർച്ച് പുറത്തുവിട്ട ഒരു കണക്ക് പ്രകാരം 44% ക്ലിനിക്കൽപഠനങ്ങൾ,81% ബയോ മെഡി ക്കൽ പഠനങ്ങൾ ഇവയിലൊന്നും തന്നെ ലിംഗം അല്ലെങ്കിൽ ജെൻഡർഘടകം പരിഗണിക്കപ്പെടുന്നി ല്ല.സ്ത്രീകളെ അല്ലെങ്കിൽ ട്രാൻസ് ആളുകളെ മാത്രം/കൂടുതലായി ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും വളരെ താഴ്ന്ന പരിഗണന മാത്രമേ ലഭിക്കാറുള്ളൂ.

ആരോഗ്യസംവിധാനങ്ങൾ തേടുന്നിതനുള്ള അവസരം ആരോഗ്യരക്ഷക്കുള്ള സംവിധാനങ്ങൾ പ്രാപ്യമാവുന്നതിനു നിരവധി പ്രതിബന്ധങ്ങളാണ് സ്ത്രീകളും ട്രാൻസ് വ്യക്തികളും നേരിടുന്നത്.സാമ്പ ത്തിക പരാശ്രയത്വമാണ് ഇതിൽ പ്രധാനം.എന്നാൽ സ്വന്തമായി വരുമാനമുള്ളപ്പോൾപ്പോലും പുരുഷാ ധിപത്യസ്വഭാവമുള്ള കുടുംബാന്തരീക്ഷങ്ങളിൽ സ്വന്തം ആരോഗ്യം ഒരു പരിഗണനയായി എടുക്കാൻ സ്ത്രീകൾക്ക് കഴിയാറില്ല.അതിനോടൊപ്പം പലപ്പോഴും ആരോഗ്യസംവിധാനത്തെ ആശ്രയിക്കാൻ കഴി യാത്തവിധം ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് വിവേചനപരമായ നടപടിക& നേരിടുകയും ചെയ്യുന്നു ണ്ട്.ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ട്രാൻസ് മനുഷ്യരെയാണ്.ഇത് അവരെ ആരോഗ്യസംവിധാ നങ്ങളിൽ നിന്ന് അകറ്റുന്നു.ഇതോട് ചേർത്ത് പറയേണ്ടതാണ് മെഡിക്കൽ വിദ്യാഭ്യാസം ജെൻഡർ സെൻസിറ്റീവ് ആക്കേണ്ടതിൻറെ ആവശ്യകത.മെഡിക്കൽ പാഠപുസ്തകങ്ങൾ ജെൻഡർ ഓഡിറ്റന് വിധേയമാക്കേണ്ടതുണ്ട്.ലിംഗപദവിയും ആരോഗ്യവും പാഠപുസ്തകങ്ങളിൽ പ്രത്യേകം പരാമർശിക്കപ്പെ ടണം.എല്ലാരോഗങ്ങൾക്കും ബയോമെഡിക്കൽ തലത്തിന് പുറമെ ലിംഗപദവി ഉൾപ്പടെയുള്ള ഘടക ങ്ങൾ ഉൾപ്പെടുന്ന സാമൂഹ്യതലം കൂടിയുണ്ടെന്ന് ഓരോ വൈദ്യവിദ്യാർത്ഥിയും മനസ്സിലാക്കുന്ന തര ത്തിൽ ക്ലിനിക്കൽ പഠനങ്ങൾ രൂപപ്പെടുത്തണം.ട്രാൻസ് ജെൻഡർ വ്യക്തികളെ സമൂഹം ഒറ്റപ്പെടുത്തു ന്നത് മൂലം അവരിൽ മാനസികാരോഗ്യപ്രശ്നങ്ങൾ,ലഹരി വസ്തുക്കളുടെ ഉപയോഗം,തൊഴിലില്ലായ്മമൂലം ലൈംഗികവൃത്തിയിൽ എത്തിച്ചേരുന്നവരിൽ എയ്‌ഡ്‌സ്‌ ഉൾപ്പടെയുള്ള ലൈംഗികരോഗങ്ങൾ തുടങ്ങി യ ആരോഗ്യപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ട്.എന്നാൽ നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ വിവേചനപൂർണമായ പെരുമാറ്റം കാരണം ട്രാൻസ് വ്യക്തികൾക്ക് കൃത്യമായപരിചരണം പലപ്പോഴും ലഭിക്കാറില്ല എന്നത് വസ്തുതയാണ്.ട്രാൻസ് ജൻഡർ ഉൾപ്പടെയുള്ള LGBTQI വിഭാഗങ്ങളുടെ ആരോഗ്യ വും ആരോഗ്യപ്രശ്നങ്ങളും കരിക്കുലത്തിൻറെ ഭാഗമാകേണ്ടതുണ്ട്.അതുകൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അത് കുറഞ്ഞ ചിലവിൽ ചെയ്യാനുള്ള സൗകര്യങ്ങൾ പൊതു മേഖലയിൽ കൂടുതൽ ഉണ്ടാവുകയും വേണം.ശസ്ത്രക്രിയക്ക് വിധേയമാകുന്ന ആളുകളുടെ കൃത്യമായ തുടർ ചികിത്സയും ഉറപ്പ് വരുത്തേുകയും വേണം.ശസ്ത്രക്രിയയ്ക്കും മറ്റും സമ്മതപത്രത്തിൽ പുരുഷനായ കൂട്ടിരു പ്പുകാരന്റെ കയ്യൊപ്പ് തന്നെ വേണമെന്ന തരത്തിലുള്ള നിബന്ധനകൾ ആരോഗ്യസംവിധാനങ്ങളിൽ നിന്ന് ഒഴിവാക്കേണ്ടകുണ്ട്.അതുപോലെ തന്നെ കുടുംബിനികളായ സ്ത്രീകൾക്ക് ഉപയോഗപ്പെടുത്താൻ കഴിയാത്ത രീതിയിലാണ് പല പൊതുആരോഗ്യസേവനങ്ങളുടെയും സമയക്രമം.ഇത് അവരെ സ്വകാ ര്യക്ലിനിക്കുകളെയും വ്യാജവൈദ്യന്മാരെയുമൊക്കെ സമീപിക്കാൻ പ്രേരിപ്പിക്കുന്നു.തങ്ങളുടെ ശരീരഭാഗ ങ്ങൾ ആരോഗ്യപ്രവർത്തകരുടെ മുന്നിൽ പ്രദർശിപ്പിക്കാനുള്ള വിമുഖത കാൻസർ ഉൾപ്പെടെ പല രോഗങ്ങളും വൈകി മാത്രം കണ്ടുപടിക്കപ്പെടാൻ ഇടയാക്കു ന്നു. ഇവയെല്ലാം ആരോഗ്യവുമായി ബന്ധ പ്പെട്ട ലിംഗപദവീപരമായ ചില അനീതികളാണ്.

ലിംഗപദവിയുംആരോഗ്യനയങ്ങളും

സ്ത്രീകളുടെ ആരോഗ്യസുരക്ഷയ്ക്കായുള്ള നയങ്ങളും പദ്ധതികളും പലപ്പോഴും പ്രത്യുൽപാദനശേഷി നിലനിൽക്കുന്ന പ്രായത്തിലുള്ള സ്ത്രീകളുടെ മാത്രം ആരോഗ്യം എന്ന ലക്ഷ്യത്തിലേക്ക് ചുരുങ്ങുന്നുണ്ട്. അതായത് സ്ത്രീത്വമെന്നാൽ മാതൃത്വത്തിലൂടെ മാത്രമേ പൂർണമാകുന്നുള്ളു,അല്ലെങ്കിൽ സുരക്ഷിതമായ ഗർ ഭധാരണവും പ്രസവവും ശിശുസംരക്ഷണവുമാണ് സ്ത്രീയുടെ പ്രധാനജന്മലക്ഷ്യമെന്ന തരത്തിൽ സ്ത്രീകുഞ്ഞ് എന്ന ദ്വന്ദത്തിലൂന്നിയുള്ളതാണ് മിക്ക ആരോഗ്യപദ്ധതികളും.ഇത്തരം പദ്ധതികൾ കൊണ്ട് ഗുണമില്ലെന്നല്ല.എന്നാൽ സ്ത്രീയുടെ പൂർണമായ ആരോഗ്യമെന്ന ലക്ഷ്യം തഴയപ്പെടുന്നു.മാത്രമല്ല പ്രത്യൂൽപ്പാദനപരമായ പ്രായത്തിലല്ലാത്ത സ്ത്രീകൾ,അവിവാഹിതർ,വിധവകൾ,ആർത്തവ വിരാമം വന്ന സ്ത്രീകൾ തുടങ്ങി മറ്റു വിഭാഗങ്ങളിലുള്ള ആളുകളുടെ ആരോഗ്യത്തിന് ഒരു മുൻഗണന ലഭിക്കാതെ പോകുന്നു. ഇതിനോട് ചേർത്ത് പറയാവുന്ന മറ്റൊരു കാര്യമാണ് വിവാഹശേഷം കുഞ്ഞുങ്ങൾ ഉണ്ടാ കുക എന്നതാണ് സ്വാഭാവികമെന്നുംകുഞ്ഞുങ്ങൾ ഉണ്ടാകാത്തത് വലിയ പ്രശ്നമാണെന്ന ചിന്താഗതി യും.ഇതുവരെ വിശേഷമായില്ലേഎന്ന് തുടങ്ങുന്ന വൻകിട വന്ധ്യതാചികിത്സ ക്ലിനിക്കുകളുടെ പരസ്യ പ്പലകകൾ ഇതിന്റെ ദൃഷ്ടാന്തമാണ്.വന്ധ്യതാചികിത്സ വൻലാഭം കൊയ്യാനുള്ള ഒരു മാർഗമായി മാറിയി രിക്കുന്നു.എന്നാൽ സമൂഹത്തിൽ വന്ധ്യത കൂടിവരുന്നുണ്ടോ,ഉണ്ടെങ്കിൽ എന്താണ് കാരണങ്ങൾതുടങ്ങി യ അന്വേഷണങ്ങൾ നടക്കുന്നുമില്ല.

കൃത്യമായ ആർത്തവ ശുചിത്വസംവിധാനങ്ങളോ വൃത്തിയുള്ള പൊതുശൗചാലയങ്ങളോ ഇല്ലാ ത്തതിനാൽ സ്ത്രീകളിലുണ്ടാകുന്ന അണുബാധകൾ വന്ധ്യതയ്ക്ക് കാരണമാകാമെന്ന് പഠനങ്ങളുണ്ട്.വന്ധ്യ താചികിത്സ ക്ലിനിക്കുകൾ ഭൂരിഭാഗവും സ്വകാര്യമേഖലയിലായതിനാൽത്തന്നെ വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതുമാണ്.അതിനാൽ വരുമാനം കുറഞ്ഞവർക്ക് ഇത്തരം ചികിത്സകൾ അപ്രാപ്യമാ വുന്നു.സ്വകാര്യവന്ധ്യതാക്ലിനിക്കുക്കളിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അത്തരം ചികിത്സകൾ പൊതുമേഖലയിൽ കൂടുതലായി കൊണ്ടുവരികയും വേണം.അതോടൊപ്പം കുഞ്ഞുങ്ങൾ വേണ്ടെന്നുവയ്ക്കുന്നവരെ വിവേചനത്തോടെകാണുന്ന മനോഭാവത്തിനും മാറ്റം വരണം. വന്ധ്യതാചികി ത്സകൾ കൂടുതൽ മാനസികശാരീരിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നത് സ്ത്രീകളിലാണ്.ചില ചികിത്സകൾ 25% മുതൽ 30% വരെ വിജയസാധ്യതയുള്ളവ മാത്രമാണെന്ന വസ്തുത നിലനിൽക്കെ ചികിത്സ വിജയി ച്ചില്ലെങ്കിലും കുറ്റം ആരോപിക്കപ്പെടുന്നത് സ്ത്രീയിലായിരിക്കും.അല്ലെങ്കിൽ സ്ത്രീ സ്വയം കുറ്റപ്പെടുത്തുന്ന മാനസികാവസ്ഥയിലേക്ക് സമൂഹം അവരെ തള്ളിവിടുന്നു.നിയന്ത്രണം കൊണ്ടുവരേണ്ട മറ്റൊരു മേഖ ലയാണ് ലിംഗമാറ്റശസ്ത്രക്രിയകൾ.കൃത്യമായ പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ ലഭ്യമാക്കുന്നതി നും തുടർചികിത്സയും പരിചരണവും ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ അത്യാവശ്യമാണ്.

പ്രത്യുൽപാദമാണ് സ്ത്രീകളുടെ പ്രധാന ലക്ഷ്യമെന്ന് കരുതിയുള്ള നയങ്ങൾ പലയിടങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.അതിലൊന്ന് കുടുംബാസൂത്രണരംഗമാണ്.സ്ത്രീകൾക്ക് സ്വന്തം ശരീരത്തിന്മേൽ നിയന്ത്രണം കൊണ്ടുവരാനും എപ്പോൾ ഗർഭിണിയാകണമെന്നു തീരുമാനിക്കുന്നതിനും ലൈംഗിക രോഗങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനുമൊക്കെയായി രൂപകൽപ്പന ചെയ്യപ്പെടേണ്ടിയിരുന്ന ആ പരി പാടി ഫലത്തിൽ ജനസംഖ്യാവർധനവിനൊരു പ്രതിവിധി എന്ന രീതിയിലാണ് നടപ്പാക്കപ്പെട്ടത്. സ്ഥിരമായ ഗർഭനിരോധനമാർഗമായ ട്യൂബക്ടമിയാണ് ഏറ്റവും കൂടുതൽ ദമ്പതികൾ സ്വീകരിക്കുന്ന ഗർഭനിരോധന മാർഗമെന്ന് വിവിധ സർവേകൾ കാണിക്കുന്നു.പുരുഷവന്ധ്യംകരണ ശസ്ത്രക്രിയകൾ അപൂർവമാണെന്നത് വിവ്ചനത്തിന്റെ ലക്ഷണമാണ്.ഗർഭനിരോധനമാർഗങ്ങൾക്ക് വേണ്ടിയുള്ള പരീ ക്ഷണങ്ങൾ പൊതുവിൽ സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളവയാണ്.കുടുംബാസൂത്രണത്തിന്റെ ഭാരം മുഴുവൻ സ്ത്രീക്ക് മേൽ എന്ന അവസ്ഥ വരുന്നു.എന്നാൽ കൃത്യമായ നിയമവ്യവസ്ഥയിന്മേൽ ഗർഭഛിദ്രം അനുവദ നീയമായ ഒരു രാജ്യത്ത് അതിനുള്ള സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥ കൂടി സ്ത്രീകൾക്കുണ്ട്. മതപരവും സംസ്‌കാരപരവുമായ നിരവധി കാരണങ്ങൾ ഇതിനുപുറകിൽ പ്രവർത്തിക്കുന്നു.

അതിക്രമങ്ങൾ/പീഡനങ്ങൾ: സാദാരണയായി അക്രമങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ജീവ ഹാനിയും മറ്റ് പ്രശ്‌നങ്ങളുമുണ്ടാകുന്നത് പുരുഷൻമാർക്കാണ്.എന്നാൽ സ്വന്തം പങ്കാളിയിൽനിന്ന് കൂടുതൽ ശാരീരിക മാനസിക പീഡനങ്ങൾ നേരിടേണ്ടിവരുന്നത് സ്ത്രീകൾക്കാണ്.ഇത് രണ്ടുംതന്നെ ടോക്‌സിക് മാസ്‌കുലിനിറ്റിയുടെ ഫലമാണ്.

വിദ്യാഭ്യാസം.

വിദ്യാഭ്യാസരംഗത്ത് ലിംഗപദവിതുല്യത കൈവരിക്കുക പ്രധാനമാണ്.വിവേചനത്തെ സാധൂക രിക്കുന്ന അടിസ്ഥാനയൂണിറ്റാണ് കുടുംബം.സമൂഹത്തിലെ ലിംഗപദവീബന്ധങ്ങളിലെ അസമത്വം കുടും ബത്തിൽ പ്രതിഫലിക്കും.ഈ അസമത്വം കുട്ടികളുടെയും അധ്യാപകരുടേയും മനസ്സിൽ സൃഷ്ടിക്കുന്ന വാർപ്പ് മാതൃകകൾ ഉടച്ച് വാർക്കുക എന്നത് ശ്രമകരമാണ്.വിദ്യാഭ്യാസപ്രക്രിയയിലൂടെ ഇത് നടക്ക ണം.രാഷ്ട്രീയഇച്ഛാശക്തിയും സമൂഹപങ്കാളിത്തവും ഇതിനാവശ്യമാണ്.

അധ്യാപകർ,രക്ഷിതാക്കൾ,പ്രാദേശിക ഭരണകൂടം എന്നീ ത്രിതല വിഭാഗങ്ങളുടെ ബോധവത് ക്കരണം നടക്കേണ്ടതുണ്ട്.വിദ്യാഭ്യാസരംഗത്തെ നവീകരണത്തിനായി പാഠപുസ്തകങ്ങളുടെ ജൻഡർ ഓഡിറ്റിംഗ് അനിവാര്യമാണ്.എൽ.പി തലം മുതൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾ പ്പെടുത്തണം.ഒപ്പം തുല്യതയുടെ അന്തരീക്ഷത്തിലുള്ള അധ്യയനം പഠിതാവിന്റെ അവകാശമാകണം. ലിംഗപദവിയുടെ പേരിൽ നിലനിൽക്കുന്ന അവസരനിഷേധങ്ങൾ അപലപനീയമാണ്.ജൻഡർ ഐഡന്റിറ്റി വ്യക്തിയുടെ സ്വകാര്യതയാണെന്നും അത് മാനിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ട തുമാണെന്നും ഒന്ന് മറ്റൊന്നിനേക്കാൾ മേന്മയുള്ളതല്ലെന്നുമുള്ള ലിംഗനീതിയുടെ രാഷ്ട്രീയം വിദ്യാഭ്യാസ രംഗത്തെ സമസ്തതലങ്ങളിലും എത്തിക്കണം.അതുവഴി മാത്രമേ എല്ലാവർക്കും ഭരണഘടനപരമായ പൗരാവകാശങ്ങൾ ലഭിക്കുന്ന ഒരു സമൂഹമുണ്ടാവുകയുള്ളൂ.

മാധ്യമങ്ങൾക്ക് വേണം വനിതാനയം.

ജനാധിപത്യത്തിന്റെ നാലാംതൂണായി മാധ്യമങ്ങളെ കണക്കാക്കുന്നുണ്ട്.അതുകൊണ്ട് പാർശ്വ വത്കൃതവിഭാഗങ്ങളെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്.എന്നാൽ നിലനിൽ ക്കുന്ന വ്യവസ്ഥിതിയെ അതിന്റെ എല്ലാ ചൂഷണസ്വഭാവത്തോടും കൂടി നിലനിർത്തുകയാണ് മാധ്യമങ്ങ ൾ ചെയ്യുന്നത്.വിശേഷിച്ചും ലിംഗനീതി എന്ന ഭരണഘടനാമൂല്യം മാധ്യമങ്ങൾ പൂർണമായും അവഗണി ക്കുന്നു.ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ പ്രാതിനിധ്യം മാധ്യമങ്ങളിൽ തുലോം പരിമിതമാണ് മാധ്യമങ്ങൾ സ്ത്രീകളെ ചിത്രീകരിക്കുന്നത് പുരുഷാധിപത്യമുതലാളിത്ത സമൂഹത്തിന്റെ പൊതുബോധ ത്തെ തൃപ്തിപ്പെടുത്തുന്ന വാർപ്പ്മാതൃകകളായും ആഗോളവത്കൃതവിപണിയുടെ ഉപഭോഗ സംസ്‌കാര ത്തിനു ഉതകുന്നവയുമായ രീതിയിലാണ്.ഇവിടെയാണ് മാറ്റം ആവശ്യം.ഒരു സ്വതന്ത്രമാധ്യമ സംസ്‌കാ രം ജനാധിപത്യത്തിൽ ആവശ്യമായത് കൊണ്ട് ബാഹ്യമായ നിയന്ത്രണം സാധ്യമല്ല.മാധ്യമങ്ങളെ ഏതെങ്കിലും തരത്തിൽ ഭരണകൂടനിയന്ത്രണത്തിൽ കൊണ്ടുവരുന്നത് ആശാസ്യമാവില്ല.അതുകൊണ്ടു മാധ്യമങ്ങൾ സ്വയം നിയന്ത്രണത്തിനായി ഒരു വനിതാനയം രൂപീകരിക്കാൻ തയാറാകണം.

മറ്റേതൊരു വിഷയത്തിലുമെന്ന പോലെ ഒരു ശൈലീ പുസ്തകം തയ്യാറാക്കുകയും ഭാഷയിലും പ്രയോഗത്തിലും പുലർത്തേണ്ട ലിംഗനീതി സംബന്ധിച്ച് പൊതുതീരുമാനം ഉണ്ടാകുകയും വേണം. വാർത്തകളും ഫീച്ചറുകളും തയ്യാറാക്കുമ്പോൾ അടിസ്ഥാനപരമായി ലിംഗനീതിയെ ഉറപ്പിക്കുന്നതരത്തി ലാകണം അവയുടെ കാഴ്ചപ്പാട്.ചരമം മുതൽ ഏതു വാർത്തയിലും ലിംഗസമത്വം ഉണ്ടാകണം.ചിത്രങ്ങ ൾ കൊടുക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. സ്ത്രീകളുടെ വിജയങ്ങളും പോരാട്ടങ്ങളും അർഹമായ പ്രാധാ ന്യത്തോടെ പ്രസിദ്ധീകരിക്കണം.ഏതു വിഷയത്തിനും ഉണ്ടാകേണ്ട സ്ത്രീവീക്ഷണം സംബന്ധിച്ച് വ്യക്തമായ നയം ഓരോ സ്ഥാപനത്തിനും ഉണ്ടാകണം.

മാധ്യമസ്ഥാപനങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും പ്രധാനമാണ്.സ്ത്രീക ളെ കൂടുതലായി നിയമിക്കുക,തീരുമാനമെടുക്കുന്ന വേദികളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവ ബോധപൂർവം നടക്കണം.തൊഴിലെടുക്കുന്ന സ്ത്രീകൾക്കുള്ള എല്ലാ അവകാശങ്ങളും വനിതാ മാധ്യമപ്രവർത്തകർക്ക് ലഭ്യമാക്കണം.വാഹനം,താമസം,പ്രസവാവധി,ക്രെഷ് എന്നിവ നിർബന്ധ മായും ഉണ്ടാകണം.വിശാഖ ഗൈഡ് ലൈൻ  പ്രകാരം ഐ സി സി രൂപീകരിക്കുകയും ലിംഗനീതിയെ കുറിച്ച് നിര ന്തരം ശില്പശാലകളും ചർച്ചകളും സംഘടിപ്പിക്കുകയും വേണം.വനിതാനയം നടപ്പാക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുവാൻ മാനേജ്‌മെന്റ് സംവിധാനം ഉണ്ടാകണം.

നവമാധ്യമങ്ങൾ

നവമാധ്യമങ്ങൾ അഥവാ സാമൂഹ്യ മാധ്യമങ്ങൾ,അവയുടെ ഉപയോക്താക്കൾ തന്നെ ആവിഷ്കർത്താക്ക ളുമാകുന്നു എന്നതുകൊണ്ട് വലിയ ഒരു ജനാധിപത്യവേദിയായി വിവക്ഷിക്കപ്പെടുന്നുണ്ട്.ഇതുൾപ്പെടെ നല്ല വശങ്ങൾ ഏറെയുണ്ടെങ്കിലും സമൂഹത്തിലെ ദുഷ്പ്രവണതകൾ ഇവിടേയുമുണ്ട്.സ്ത്രീവിരുദ്ധത,ദളിത് വിരുദ്ധത,വർഗ്ഗീയപ്രചരണം,വ്യക്തിഹത്യ,എന്നിവയൊക്കെയുണ്ട്.ഫേക് ഐഡികളുണ്ടാക്കി സ്വയം മറഞ്ഞിരുന്ന് സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്.സ്വതന്ത്രചിന്തയും സ്വന്തമായ കാഴ്ചപ്പാടുമുള്ള,അഭിപ്രായം തുറന്നുപറയുന്ന സ്ത്രീകളെ പുരുഷാധിപത്യസമൂഹം എത്ര ഭയാശ ങ്കയോടെയാണ് കാണുന്നതെന്ന് ഇക്കൂട്ടരുടെ ഇത്തരം പ്രതികരണങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്ന താണ്.ഇത് ഏതു വിധേനവും നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്.

പി ഡി എഫ് ഇവിടെ വായിക്കാം

1 thought on “ജന്റർ നയരേഖ

  1. മാറുന്ന കാലത്തിനു അനുസരിച്ചു കൂടുതൽ പുതിയ തലമുറയെ, പരിഷത്തിനോട് ചേർത്തു നിർത്താനുള്ള പരിപാടിയാണ് ഇപ്പോൾ വേണ്ടത്, കൂടാതെ സംസ്ഥാന നേതൃത്വം ശ്രദ്ധിക്കേണ്ട പ്രധാപെട്ട കാര്യം ബാലവേദിയുടെ സഘടനാ പ്രവർത്തനം ശക്തമാക്കുക , ഈ അവധി കാലത്ത്.

Leave a Reply

Your email address will not be published. Required fields are marked *