പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയിട്ടില്ല : വീണാജോർജ്

പുതിയ കോവിഡ് വൈറസിനെ കണ്ടെത്തിയിട്ടില്ല : വീണാജോർജ്

ഡോ.ബി.ഇക്ബാൽ രചിച്ച മഹാമാരികൾ:പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ലോഞ്ചിംങ്ങ് കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി വീണജോർജ്ജ് നിർവ്വഹിച്ചു.

പുതിയ ഇനം കോവിഡ് വൈറസിനെ കണ്ടെത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന്കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയതായി സംസ്ഥാനആരോഗ്യമന്ത്രി വീണാജോർജ് അറിയിച്ചു.വാർത്ത കളിൽ നിറയുന്ന പുതിയ വൈറസ് കോവിഡിന്റെ പുതിയ വകഭേദമല്ലെന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. നിലവിലുള്ള വൈറസിന് സമാനമായ ജനിതകഘടനയാണ് XE വൈറസിനുള്ളത്. എങ്കിലും കൂടുതൽ പഠനങ്ങൾ നടന്നു വരുന്നുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോവിഡ് സമയത്ത് നടത്തിയ ഇടപെടലുകൾ മാതൃകപരമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡോ.ബി.ഇക്ബാൽ രചിച്ച മഹാമാരികൾ:പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ ലോഞ്ചിംങ്ങ് കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രീപബ്ലിക്കേഷൻ ലോഞ്ചിങ്ങ് കണ്ണൂർ എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകി മന്ത്രിനിർവഹിച്ചു.മുൻ എം.പി സി.പി.നാരായണൻ അധ്യക്ഷനായിരുന്നു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരയൺ നായക്,എൻ ആർ എച്ച് ഡി.പി.എം ഡോ പി.കെ അനിൽകുമാർ എന്നിവർ സംസാരിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡണ്ട് ഒ.എം ശങ്കരൻ സ്വാഗതവും ജില്ലാസെക്രട്ടറി പി.പി.ബാബു നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ