സ്ത്രീകൾ നയിച്ച ഗ്രാമശാസ്ത്രജാഥ – കോലഴി മേഖല

0

11/12/23തൃശൂർ

കോലഴി മേഖലയുടെ ഗ്രാമശാസ്ത്രജാഥ ഡിസംബർ 8,9,10 തിയ്യതികളിൽ നടന്നു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ചെയർമാനും ടി.എൻ.ദേവദാസ് ജനറൽ കൺവീനറുമായി രൂപീകരിച്ച സംഘാടകസമിതിയാണ് ജാഥാ സംഘാടനത്തിന് നേതൃത്വം നൽകിയത്. 3ദിവസത്തെയും ക്യാപ്റ്റന്മാർ, ജാഥാമാനേജർ എന്നിവർ സ്ത്രീകളായിരുന്നു. ഉദ്ഘാടനസമ്മേളനവും സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്തത് സ്ത്രീകളായിരുന്നു. 3ദിവസവും ജാഥാപര്യടനത്തിന് ഫ്ളാഗ് ഓഫ് ചെയ്തത് പഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്നു ; 3പേരും സ്ത്രീകളായിരുന്നു. മേഖലയിലെ 5 പഞ്ചായത്തുകളിലൂടെയും ജാഥ സഞ്ചരിച്ചു. മേഖലയിലെ ആകെയുള്ള 8യൂണിറ്റുകളിൽ നിന്നും പ്രവർത്തകരുടെ പങ്കാളിത്തമുണ്ടായിരുന്നു.

ജാഥയുടെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 7, വ്യാഴം വൈകീട്ട് 6ന് കോലഴി ZMLP സ്കൂൾ അങ്കണത്തിൽ പരിഷത്ത് ജില്ലാപ്രസിഡൻ്റ് സി.വിമല നിർവ്വഹിച്ചു. ഡോ.ജോയ് ഇളമൺ മുഖ്യാതിഥിയായിരുന്നു. പരിഷത്ത് ജില്ലാകലാസംഘം ഇന്ത്യ, പെൻഡുലം എന്നീ ലഘുനാടകങ്ങൾ അവതരിപ്പിച്ചു.
ജാഥയുടെ ഒന്നാം ദിവസം [8/12/23 വെള്ളി] കോലഴി പഞ്ചായത്തിലെ അത്തേക്കാട് സെൻ്ററിൽ ഉച്ചതിരിഞ്ഞ് 3.30ന്  കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ ഫ്ളാഗ് ഓഫ് ചെയ്തു. ജാഥാക്യാപ്റ്റൻ മേരി ഹെർബർട്ട് ആയിരുന്നു. 3 ദിവസത്തേയും മാനേജർ മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മയായിരുന്നു. വൈകീട്ട് 6.30ന് മുളങ്കുന്നത്ത്കാവ് പഞ്ചായത്തിലെ കല്യേപ്പടി ഐൻസ്റ്റീൻ ക്ലബ് പരിസരത്ത് സമാപിച്ചു.
രണ്ടാം ദിവസം [9/12/23 ശനി] ഉച്ചതിരിഞ്ഞ് 3.30ന് കൈപ്പറമ്പ് പഞ്ചായത്തിലെ മുണ്ടൂർ സെൻ്ററിൽ നിന്നാരംഭിച്ച് തോളൂർ പഞ്ചായത്തിലെ പറപ്പൂർ സഹകരണബാങ്ക് പരിസരത്ത് വൈകീട്ട് 6.45ന് സമാപിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഉഷകുമാരി ടീച്ചർ ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടാം ദിവസം പ്രീത ബാലകൃഷ്ണൻ ആയിരുന്നു ക്യാപ്റ്റൻ .
സമാപനദിവസത്തെ ജാഥ [10 /12/23 ഞായർ ] ഉച്ചതിരിഞ്ഞ് 4ന് അവണൂർ എ.കെ.ജി സെൻ്ററിൽ നിന്ന് അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി ഫ്ലാഗ് ഓഫ് ചെയ്തു. ജാഥാക്യാപ്റ്റൻ പി.വി.സൈമി ആയിരുന്നു.
ജാഥയുടെ സമാപനം കൊളങ്ങാട്ടുകര സെൻ്ററിൽ വൈകിട്ട് 7ന് ജില്ലാജെൻറർ വിഷയസമിതി ചെയർപേഴ്സൺ കെ.എം.അർച്ചന നിർവ്വഹിച്ചു. പരിഷത്ത് മുൻ കേച്ചേരി മേഖലാസെകട്ടറി ഡോ.പി.ഗോപിനാഥൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലക്ഷ്മി സനീഷ്, ജാഥാക്യാപ്റ്റൻ പി.വി.സൈമി ടീച്ചർ, ജില്ലാട്രഷറർ ഒ.എൻ.അജിത് കുമാർ എന്നിവർ സംസാരിച്ചു.  മേഖലാകമ്മിറ്റി അംഗം പി.കെ.ഉണ്ണികൃഷ്ണൻ സ്വാഗതവും സംഘാടകസമിതി ജോ.കൺവീൻ വി.കെ.മുകുന്ദൻ നന്ദിയും പ്രകാശിപ്പിച്ചു.
ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ബഹുജന സംഘടനാപ്രതിനിധികൾ, ഗ്രന്ഥശാലാപ്രവർത്തകർ, ക്ലബ് ഭാരവാഹികൾ എന്നിവരുൾപ്പെടെ ആകെ 29 പേർ ലഘുലേഖാകിറ്റുകൾ വാങ്ങി സ്വീകരണം നൽകുകയും ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജാഥയിൽ ഓരോ ദിവസവും 30 മുതൽ 70 പേർ വരെ പങ്കെടുത്തു. (ശരാശരി 40 പേർ )
സമാപനസമ്മേളനത്തിൽ അവണൂർ കലാസംഘത്തിൻ്റെ ഗാനാലാപനവും നൃത്തശിൽപ്പവും അരങ്ങേറി. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സി.ബാലചന്ദ്രൻ , ടി.സത്യനാരായണൻ , ടി.ഹരികുമാർ, കെ.വി.ആന്റണി, എം.എൻ.ലീലാമ്മ, പി.വി.സൈമി എന്നിവർ ഗ്രാമശാസ്ത്രജാഥ എന്ത്,എന്തിന് എന്ന് വിശദീകരിച്ചു. എ.പി.ശങ്കരനാരായണൻ , ടി.എൻ.ദേവദാസ്, ഐ.കെ.മണി, എ.ദിവാകരൻ, പ്രീത ബാലകൃഷ്ണൻ, മേരി ഹെർബർട്ട് , ഈശ്വര വാര്യർ, സി.എ.സന്തോഷ്, വി.പി.അരവിന്ദാക്ഷൻ, കെ.ആർ.ദിവ്യ, സുഷിത ബാനിഷ് , കെ.വി.മൃദുല, തുടങ്ങിയവർ സംസാരിച്ചു. ജാഥയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് വാർഡംഗങ്ങൾ ഉൾപ്പെടെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *