ഗ്രാമശാസ്ത്ര ജാഥ – തൃപ്രയാർ മേഖല
17/12/23തൃശൂർ
ഗ്രാമശാസ്ത്ര ജാഥ തൃപ്രയാർ മേഖലയിൽ ഡിസംബർ 15 , 16 ( വെള്ളി , ശനി ) തീയതികളിൽ നടന്നു …
പതിനഞ്ചാം തിയതി വൈകീട്ട് 4 മണിക്ക് കോതകുളം ബീച്ചിലെ സംസ്ക്കാര വായനശാല പരിസരത്ത് പ്രശസ്ത സിനിമ നാടക സംവിധായകൻ ശ്രീ ശ്രീജിത്ത് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു . ശ്രീ ആവാസ് മാഷ് ജാഥാക്യാപ്റ്റൻ സുധീർ കെ എസിന് പതാക കൈമാറി. ഒന്നാം ദിവസം കോതകുളം , ഹോസ്പിറ്റൽ പരിസരം എന്നീ സ്വീകരണങ്ങൾക്ക് ശേഷം തൃപ്രയാർ സെൻററിൽ ജില്ലാ വൈ. പ്രസിഡണ്ട് അഡ്വ.രാജു ഉദ്ഘാടനം ചെയ്തു. ലഘു നാടകം ‘ഇന്ത്യ’യുടെ അവതരണത്തോടെ അവസാനിച്ചു .
രണ്ടാം ദിവസം രാവിലെ 9.45 ന് നാട്ടിക ബീച്ച് പോസ്റ്റോഫീസ് പരിസരത്ത് നിന്ന് ആരംഭിച്ചു. കൈതക്കൽ , പത്താംകല്ല് , വാടാനപ്പള്ളി , തൃത്തലൂർ , ചന്ത ,എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ഏങ്ങണ്ടിയൂർ പുളിഞ്ചോട്ടിൽ സമാപിച്ചു .സമാപനസമ്മേളനം ജില്ലാ പ്രസിഡണ്ട് ശ്രീമതി സി വിമല ടീച്ചർ നിർവ്വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറി ജലീൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ‘ഇന്ത്യ’ എന്ന ലഘുനാടകം അരങ്ങേറി ..
വിവിധ ജാഥാകേന്ദ്രങ്ങളിൽ സുധീർ കെ എസ്, ഷിജിത്ത് വി ആർ, ഷീമ ടീച്ചർ വി ആർ, ഇ പി ശശി മാഷ്,
കസീമ കെ കെ, അനിൽ കാട്ടിക്കുളം, എം ജെ ജയശ്രി എന്നിവർ സംസാരിച്ചു. നാല് കേന്ദ്രങ്ങളിൽ *ഇന്ത്യ* ലഘു നാടകം അരങ്ങേറി …
ReplyForward
|