ഗ്രാമ ശാസ്ത്ര ജാഥ – വയനാട്ടിൽ ആവേശം നിറഞ്ഞ തുടക്കം
ഗ്രാമശാസ്ത്ര ജാഥയ്ക്ക് വയനാട്ടിൽ തുടക്കം കുറിച്ചുകൊണ്ട് ബത്തേരി മേഖലാ പദയാത്ര. വിവിധ കേന്ദ്രങ്ങൾ പിന്നിട്ട് ഡിസംബർ 2 ശനിയാഴ്ച്ച വൈകീട്ട്സ മാപിക്കും.
01 ഡിസംബർ 2023
വയനാട്
ബത്തേരി : പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം എന്ന മുദ്രാവാക്യത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ഗ്രാമശാസ്ത്ര ജാഥയ്ക്ക് വയനാട്ടിൽ തുടക്കമായി. വയനാട് ജില്ലയിലെ ആദ്യ പദയാത്ര ബത്തേരി മേഖലയിൽ ഡിസംബർ 1 വെള്ളിയാഴ്ച്ച വൈകുന്നേരം പൂതാടിയിൽ നിറഞ്ഞ സദസ്സിൽ വച്ച് ലൈബ്രറി കൗൺസിൽ വയനാട് ജില്ലാ സെക്രട്ടറി പി.കെ സുധീർ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ സ്വാഗത സംഘം ചെയർപേഴ്സൺ സി ഡി.സാംബവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പൂതാടി യൂണിറ്റിൻ്റെ സെക്രട്ടറി സലീം പൂതാടി സ്വാഗതം ആശംസിച്ചു. പ്രൊഫ.കെ ബാലഗോപാലൻ പദയാത്രയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. കെ എൻ ലജീഷ് മാസ്റ്റർ, പ്രസാദ് പൂതാടി ,ഹരിദാസൻ ശ്രീരാഗം എന്നിവർ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. ടി.പി /സന്തോഷ് മാസ്റ്റർ, എം.രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 5 കുരുന്നിലയും യോഗത്തിൽ വെച്ച് പ്രചരിപ്പിച്ചു.
മാഗി ടീച്ചർ ക്യാപ്റ്റനും, കെ.എൻ ലജീഷ് മാസ്റ്റർ വൈസ് ക്യാപ്റ്റനും, എം.രാജൻ മാസ്റ്റർ മാനേജരുമായ ബത്തേരി മേഖലാ പദയാത്ര ഡിസംബർ 2 ന് രാവിലെ സുൽത്താൻ ബത്തേരി നഗരസഭാ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച് സുൽത്താൻ ബത്തേരി ചുങ്കം, തൊടുവെട്ടി , പുത്തൻകുന്ന്, നമ്പിക്കൊല്ലി എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് വൈകുന്നേരം 5 മണിയോടെ ചീരാലിൽ സമാപിക്കും.