എന്തേ ഇന്ത്യ പിന്നിലാകുന്നു ? ചോദ്യവുമായി പരിഷത്ത് നാടകയാത്ര മലപ്പുറത്ത് പര്യടനം തുടങ്ങി

0

ജനകീയ കാമ്പയിനിന്റെ ഭാഗമായ മേഖലാ പദയാത്രയുടെ വിളംബരമായാണ് ജില്ലയിൽ നാടകയാത്ര നടത്തുന്നത്.

01 ഡിസംബർ 2023

മലപ്പുറം

‘പുത്തൻ ഇന്ത്യ പണിയുവാൻ
ശാസ്ത്രബോധം വളരണം’ എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന   ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള വിളംബര നാടകയാത്രക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി.

പ്രശസ്ത നാടക പ്രവർത്തകൻ ജീനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചോദ്യം എന്ന നാടകമാണ് പൊന്നാനി മുതൽ മലപ്പുറം വരെ പര്യടനം നടത്തുന്നത്.
രാധാകൃഷ്ണൻ താനൂർ, സുധാകരൻ ചൂലൂർ , പ്രഭാവതി, സാബു രാമകൃഷ്ണൻ,  അരുണിമ ആർ. എന്നിവരാണ് അഭിനേതാക്കൾ. എം.എം. സചീന്ദ്രൻ ഗാന രചനയും കോട്ടക്കൽ മുരളി സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.

കുറ്റിപ്പുറം നടുവട്ടത്ത് സി. വിജയകുമാർ നാടകയാത്ര ഉദ്ഘാടനം ചെയ്തു. വി.കെ. ജയ്സോമനാഥൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി. മണികണ്ഠൻ ക്യാമ്പയിൻ വിശദീകരണം നടത്തി. വിജയകൃഷ്ണൻ പി , കെ.അംബുജം , സി. മഞ്ജുള എന്നിവർ സംസാരിച്ചു.

ആർ.കെ.  താനൂർ ക്യാപ്റ്റനും അബുജം കെ മാനേജറുമായ വിളംബര നാടകയാത്രക്ക് മലപ്പുറം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

Leave a Reply

Your email address will not be published. Required fields are marked *