ഗ്രാമീണ വനിതാ ദിനാചരണം – വർക്കല മേഖല

0


വർക്കല : വർക്കല മേഖല ജെൻഡർ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 ഒക്ടോബർ 23 ന് ഇടവ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ഗ്രാമീണ വനിതാ ദിന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാലിക് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ ജെൻഡർ വിഷയ സമിതി കൺവീനർ സിനി സന്തോഷ് വിഷയാവതരണം നടത്തി. ഭക്ഷ്യോല്പാദന രംഗത്തും കാർഷിക രംഗത്തും സേവന രംഗത്തും പ്രാദേശികമായി നടക്കുന്ന സന്നദ്ധ പ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. ഗ്രാമീണ സ്ത്രീകളിലെ ഉപജീവനമാർഗവും വികസന സാധ്യതകളും സാമ്പത്തിക സ്ഥാപനങ്ങളുമായി അവയ്ക്കുള്ള ബന്ധവും വളർത്തിയതിൽ കുടുംബശ്രീക്കുള്ള പങ്കിനെക്കുറിച്ചും വിഷയം അവതരിപ്പിച്ചു കൊണ്ട് സിനി സന്തോഷ് സൂചിപ്പിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ എസ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുനിത ബാബു, പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡെന്റ് ജെ ശശാങ്കൻ. മേഖലാട്രഷറർ സുരേഷ്, മേഖലാ കമ്മറ്റി അംഗം സരസാംഗൻ എന്നിവർ സംസാരിച്ചു. മേഖല ജെൻഡർ കൺവീനർ മഞ്ചു സ്വാഗതം ആശംസിച്ചു                

         കർഷകർ, കുടുംബശ്രീ, ഹരിതകർമ സേന പ്രവർത്തകർ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ 70 ലധികം പേർ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *