ചേളന്നൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചേളന്നൂർ മേഖലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ഒക്ടോബർ 20 ഞായറാഴ്ച 2 മണി മുതൽ 5 മണി വരെ നന്മണ്ട ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന ശില്പശാല പരിഷത്ത് ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാനും കോഴിക്കോട് മെഡി.കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മുൻ മേധാവിയുമായ ഡോ.ടി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രോഗങ്ങളുടെ വാണിജ്യവൽക്കരണം എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ്സെടുത്തു. പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ബിനിൽ ബി ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും വിഷയ സമിതി പ്രവർത്തനങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി.ഡോ.സജിത്ത് ചീക്കിലോട് മുഖ്യ പ്രതികരണം നടത്തി. മേഖലാ പ്രസിഡണ്ട് കെ മോഹനൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജോയിൻ് സെക്രട്ടറി പി.ബിജു ആശംസ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ വച്ച് ടി.കെ സുജാത ചെയർമാനും കെ പി ദാമോദരൻ കൺവീനറുമായി മേഖലാ ആരോഗ്യ വിഷയ സമിതി രൂപീകരിച്ചു. കെ പി ദാമോദരൻ സ്വാഗതവും മേഖലാ സെക്രട്ടറി എം വി സുരേഷ് നന്ദിയും പറഞ്ഞു.

You may have missed