ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ വ്യാപകപ്രതിഷേധം
തൃശ്ശൂര്‍
തൃശ്ശൂര്‍ : ദേശിയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞ് , നീർവീര്യമാക്കി മൂലയ്ക്കിരുത്താനുള്ള തികച്ചും ജനാധിപത്യവിരുദ്ധമായ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് തൃശ്ശൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു. കെ.കെ.അനീഷ് കുമാർ, ഡോ: കാവുമ്പായി ബാലകൃഷ്ണൻ, കെ.എസ്.സുധീർ, പ്രൊഫ.എം.ഹരിദാസ്, ടി.വി.വിശ്വംഭരൻ, ഭുവനദാസ്, ബാബു സാലിം, എം.വി.അറുമുഖൻ, ശശികുമാർ പള്ളിയിൽ, ദേവരാജൻ കുറ്റുമുക്ക്, ടി. സത്യനാരായണൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കോർപറേഷൻ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി വടക്കേ ബസ്‌സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
ഗംഗയുടെയൊ യമുനയുടെയൊ ഭാരതപ്പുഴയുടെയൊ തീരത്ത് ആർക്കും ഇനി എന്തും ചെയ്യാം! ആരും ചോദിക്കാൻ വരില്ല! മാഫിയകൾക്ക് അനുകൂലവും ജനങ്ങൾക്കും പ്രകൃതിക്കും എതിരുമാണ് ഈ സർക്കാർ എന്ന് തെളിയിക്കപ്പെട്ടതായി ഫോറസ്ട്രി കോളേജ് ഡീൻ ഡോ.കെ.വിദ്യാസാഗർ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജനവാസകേന്ദ്രങ്ങളിൽ നിന്ന് കരിങ്കൽ ക്വാറികളിലേക്കുള്ള ദൂരം 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കി കുറയ്ക്കുകയും ലൈസൻസ് കാലാവധി നീട്ടി നൽകുകയും ചെയ്ത സംസ്ഥാന സർക്കാർ നടപടിയും ജനങ്ങൾക്കും പരിസ്ഥിതിക്കുമെതിരെയുള്ള വെല്ലുവിളിയാണ്. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ലംഘനം തുടർക്കഥയാകുന്നു.വിഴിഞ്ഞം പദ്ധതി സമ്പന്നമായ ജൈവവൈവിദ്ധ്യവും സമുദ്രത്തിലെ ആവാസവ്യവസ്ഥയും നശിപ്പിക്കും. സാമ്പത്തികമായി സംസ്ഥാനത്തിന് വൻ ബാദ്ധ്യതയാകും!
പരിഷത്ത് ജില്ലാ പ്രസിഡണ്ട് എം.എ.മണി അധ്യക്ഷനായി.അഡ്വ.വി.എൻ ഹരിദാസ്, അഡ്വ .കെ .പി .രവി പ്രകാശ് എന്നിവർ സംസാരിച്ചു.
മുളന്തുരുത്തി
മുളന്തുരുത്തി : മുളന്തുരുത്തി മേഖല ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മുളന്തുരുത്തി കരവട്ട കുരിശ് നിന്നാരംഭിച്ച ജാഥ പള്ളിത്താഴത്ത് സമാപിച്ചു. ശാസ്‌ത്രഗതി മാനേജിങ്ങ് എഡിറ്റർ പി.എ.തങ്കച്ചൻ ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ പരിസരവിഷയ സമിതി കൺവീനർ എം.എസ്.മോഹനൻ, മേഖലാപരിസര വിഷയസമിതി കൺവീനർ പി.കെ.രഞ്ജൻ, മേഖല സെക്രട്ടറി കെ.എൻ.സുരേഷ്, ജോ.സെക്രട്ടറി കെ.ജി.സുധീഷ്, വൈസ് പ്രസിഡണ്ട് പി.എൻ ശിശുപാലൻ എന്നിവർ സംസാരിച്ചു
വയനാട്
വയനാട് : ഹരിത ട്രിബൂണലിനെ നിര്‍വീര്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരൂമാനത്തിനെതിരെ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
രാജ്യം ഗുരൂതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കൂമ്പോള്‍ ജനങ്ങള്‍ പ്രതീക്ഷയോടെ കണ്ടിരൂന്ന ഹരിത ട്രിബൂണലിന്റെ ചിറകരിയുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ താല്‍പ്പര്യം സംരക്ഷിക്കൂന്നവരെ നിയമിക്കാന്‍ പാകത്തിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യപ്പെടുകയാണ്.
2010 ല്‍ ലോക്‌സഭ പാസാക്കിയ ട്രിബൂണല്‍ ആക്റ്റിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഹരിതട്രിബൂണലിന് സ്വതന്ത്രമായും ശക്തമായും പ്രവര്‍ത്തിക്കാനൂള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. യമുനാ തീരം മലിനമാക്കിയ കേസില്‍ ശ്രീ ശ്രീ രവിശങ്കറിനെ കൊണ്ട് പിഴയടപ്പിച്ചത് ഹരിത ട്രിബൂണല്‍ ആയിരുന്നു.
ട്രിബൂണലിന്റെ മുമ്പിലുള്ള പല കേസുകളിലും പരിസ്ഥിതി മന്ത്രാലയം തന്നെയാണ് പ്രതിസ്ഥാനത്തു വരിക. ആ സാഹചര്യത്തില്‍ ട്രിബൂണലിനെ വരുതിയിലാക്കാനൂള്ള ശ്രമം അത്യന്തം ആപത്കരമാണ് എന്ന് പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് പരിസരസമിതി കണ്‍വീനര്‍ പി സി ജോണ്‍ പറഞ്ഞു.
എം.കെ ദേവസ്യ, കെ.ദിനേശന്‍,പി.അനില്‍കുമാര്‍ കെ.ടി ശ്രീവത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോഴിക്കോട്
ദേശീയ ഹരിത ട്രിബ്യൂണലിനെ നിർവീര്യമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടെ പരിസ്ഥിതി പ്രവർത്തകർ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്ത് ചേർന്ന പ്രധിഷേധ കൂട്ടായ്മ പ്രൊ.ടി.പി.കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.മണലിൽ മോഹനൻ, നദീസംരക്ഷണസമിതി ചെയർമാൻ രാജൻ, പരിസ്ഥിതി പ്രവർത്തകനായ എം.എ.ജോൺസൻ, കെ.പ്രഭാകരൻ, അശോകൻ ഇളവനി എന്നിവർ സംസാരിച്ചു
എറണാകുളം
ഹരിത ട്രിബൂണൽ അട്ടിമറിച്ച കേന്ദ്രഗവണ്മെന്റിനെതിരെശാസ്‌ത്രസാഹിത്യപരിഷത്ത് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം. എറണാകുളം പട്ടണത്തിൽ പ്രകടനവും തുടർന്ന് ധർണ്ണയുംസംഘടിപ്പിച്ചു.ധർണ്ണയെ അഭിസംബോധന ചെയ്ത് പരിസര കൺവീനർ ആമുഖപ്രഭാഷണവും പ്രശസ്ത അഡ്വക്കേറ്റും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവ് മുഖ്യപ്രഭാഷണവും നടത്തി. പ്രൊഫ.എം.കെ.പ്രസാദ്, ഡോ.ചന്ദ്രമോഹൻ കുമാർ(ചെയർമാൻ,പരിസരവിഷയസമിതി), ജില്ലാ സെക്രട്ടറി കെ.കെ.ഭാസ്കരൻ,ജില്ലാ വൈസ്‌പ്രസിഡണ്ട് സി.ഐ. വർഗീസ്, എം.കെ.ദേവരാജൻ തുടങ്ങിയവർ ധർണയ്ക്ക് നേതൃത്വം നൽകി. കൃഷ്ണൻ കുട്ടി നന്ദിപ്രകടനവും നടത്തി.